
ശ്രീവളയനാട് ദേവീക്ഷേത്രത്തിൽ ചാന്താട്ട ഉൽസവം
കോഴിക്കോട് : ശ്രീവളയനാട് ദേവീക്ഷേത്രത്തിലെ ചാന്താട്ട ഉൽസവത്തിൻ്റെ ബ്രോഷർ പ്രകാശനം ചെയ്തു.
ക്ഷേത്രനടയിൽ നടന്ന ഭക്തിനിർഭരമായ ചടങ്ങിൽ 24 ന്യൂസ് ചാനൽ അസോസിയേറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റർ
ദീപക് ധർമ്മടം എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ പി. അനിലിന് നൽകി പ്രകാശനം നിർവ്വഹിച്ചു.
ചടങ്ങിൽ വാർഡ് കൗൺസിലർ
ഇന്ദിരാ കൃഷ്ണൻ മുഖ്യാതിഥിയായി.
ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ ആർ.എസ് രാജേഷ് ,
ക്ഷേത്രം മാനേജർ കൃഷ്ണകുമാർ എന്നിവർ സന്നിഹിതരായി. ആഗസ്ത് 5 ന് ബുധനാഴ്ചയാണ് ചാന്താട്ടം.
വട്ടോളി ഇല്ലത്ത് കുഞ്ഞിശങ്കരൻ മൂസതിൻ്റെയും നടുവിൽ പാട്ട് ഇല്ലത്ത് കേശവൻ
മൂസതിൻ്റെയും മുഖ്യ കാർമ്മികത്വത്തിലാണ് പൂജാകർമ്മങ്ങൾ നടക്കുക ഇതോടനുബന്ധിച്ച് അന്നേ ദിവസം വൈകിട്ട് കാഴ്ചശീവേലിയും പോരൂർഉണ്ണികൃഷ്ണൻ്റെ തായമ്പകയും ഉണ്ടാകും.