
ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണ അന്ത്യം
തിരുവങ്ങൂർ :ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണ അന്ത്യം. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി അവനിക (14) , അത്തോളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്‌കൂൾ
പ്ലസ് ടു വിദ്യാർത്ഥി പാർത്ഥിബ് (17) എന്നിവരാണ് മരിച്ചത്.
ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ഞായറാഴ്ച വൈകിട്ട് 5:45-ഓടെയായിരുന്നു സംഭവം. മംഗലാപുരം - ചെന്നൈ മെയിൽ ട്രെയിനാണ് ഇവർക്കുമീതെ കടന്നുപോയത്. ദേശീയപാതയും റെയിൽവേ ട്രാക്കും അടുത്തടുത്തായി വരുന്ന പ്രദേശത്താണ് അപകടമുണ്ടായത്. ഞായറാഴ്ച
രാതി വൈകിയാണ് ഇരുവരെയും തിരിച്ചറിഞത് . കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
മൃതദേഹം കോഴിക്കോട് ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയതിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ഇരുവരും ഉച്ച കഴിഞ്ഞ് റെയിൽ
വേ സ്റ്റേഷന് സമീപം കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. കാരണം വ്യക്തമല്ല.