കൊങ്ങന്നൂർ വായനശാലയിൽ പകൽ വീട് ആരംഭിക്കണം:  മുതിർന്ന പൗരന്മാരുടെ സൗഹൃദ കൂട്ടായ്മ
കൊങ്ങന്നൂർ വായനശാലയിൽ പകൽ വീട് ആരംഭിക്കണം: മുതിർന്ന പൗരന്മാരുടെ സൗഹൃദ കൂട്ടായ്മ
Atholi News19 Sep5 min

കൊങ്ങന്നൂർ വായനശാലയിൽ പകൽ വീട് ആരംഭിക്കണം:

മുതിർന്ന പൗരന്മാരുടെ സൗഹൃദ കൂട്ടായ്മ



 അത്തോളി : കൊങ്ങന്നൂരിൽ മുതിർന്ന പൗരന്മാരുടെ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു. വായനശാല കേന്ദ്രീകരിച്ച് പകൽവീട് ആരംഭിക്കണമെന്നും യോഗം ബന്ധപെട്ടവരോട് അഭ്യർത്ഥിച്ചു.അത്തോളി വില്ലേജ് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ്, കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ ഫലപ്രദമായ രീതിയിൽ മുതിർന്ന പൗരന്മാർക്ക് ഇരിപ്പിടവും പ്രത്യേക ക്യൂ സമ്പ്രദായവും അനുവദിക്കുക. കുടുബാരോഗ്യ കേന്ദ്രത്തിൽ നിന്നും സ്ഥിരമായി മരുന്ന് ആവശ്യമുള്ളവർക്ക് ഒരു മാസത്തേക്കുള്ള മരുന്നുകൾ നൽകണമെന്നും അത്താണി ആനപ്പാറ റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ തഫാന റിജാഷ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് വിദ്യഭ്യാസ - ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ

ഇ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഉണ്ണി മാധവൻ, എൻ പ്രദീപൻ,  കെ ശശികുമാർ ശിവദാസൻ ശിവഗംഗ, ആണ്ടിയേരി ആലിക്കോയ, കാഞ്ഞിരത്തിൽ പ്രകാശൻ, മൈത്രയൻ കളഭം, കെ ടി ഗോപാലൻ, ശങ്കരൻ ശാരിക എന്നിവർ പ്രസംഗിച്ചു.കെ ടി ബാബു സ്വാഗതവും പി വി ശിവരാമൻ നന്ദിയും രേഖപ്പെടുത്തി.പുതിയ കമ്മിറ്റി രൂപീകരിച്ചു.

പി വി ശിവരാമൻ (ചെയർമാൻ ),

ശിവദാസൻ ശിവഗംഗ (വൈസ് ചെയർമാൻ ), കെ ടി ബാബു (കൺവീനർ), എൻ സുരേഷ് കുമാർ (ജോയിൻറ് കൺവീനർ), മൈത്രയൻ കളഭം (ട്രഷറർ) എന്നിവർ ഭാരവാഹികളായും ആണ്ടിയേരി ആലിക്കോയ കെഎം ശിവാനന്ദൻ , കെ ടി ഗോപാലൻ , ജാനു വട്ടോളി , കുനിയിൽ ശശി, സുജാത എം കെ , ശങ്കരൻ ശാരിക, കുഞ്ഞായൻ നടുക്കണ്ടി താഴെ എന്നിവർ അംഗങ്ങളുമാണ്.

Recent News