പത്താം തരം വിദ്യാർഥിനിയെ പീഡിപ്പിച്ചു :   അധ്യാപകൻ ഒളിവിൽ.  പീഡനം സ്വകാര്യാശുപത്രിയുടെ പാർക്കിങ് ഏരി
പത്താം തരം വിദ്യാർഥിനിയെ പീഡിപ്പിച്ചു : അധ്യാപകൻ ഒളിവിൽ. പീഡനം സ്വകാര്യാശുപത്രിയുടെ പാർക്കിങ് ഏരിയയിൽ വെച്ചന്ന് പോലീസ്
Atholi News18 Aug5 min

പത്താം തരം വിദ്യാർഥിനിയെ പീഡിപ്പിച്ചു : 

അധ്യാപകൻ ഒളിവിൽ.

പീഡനം സ്വകാര്യാശുപത്രിയുടെ പാർക്കിങ് ഏരിയയിൽ വെച്ചന്ന് പോലീസ് 





അത്തോളി:വിദ്യാർഥിനിയെ പീഡിപ്പിച്ചതിന് പോക്സോ കേസെടുത്ത ഹൈസ്കൂൾ അധ്യാപൻ ഒളിവിൽ. ചീക്കിലോട് സ്വദേശി ബിജു കാമൂരിനെതിരെയാണ് മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. രണ്ടാഴ്ചയായി കേസെടുത്തിട്ടും അധ്യാപകനെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തു കളിക്കുന്നതായാണ് ആരോപണം . 

നാടക, സാമൂഹ്യ പ്രവർത്തകനാണ് ബിജു. കഴിഞ്ഞ മെയ് മാസമാണ് കേസിനാസ്പദമായ സംഭവം. നഗരത്തിലെ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർഥിനിയെ കാറിൽ കയറ്റി കൊണ്ടുപോയി സ്വകാര്യാശുപത്രിയുടെ പാർക്കിങ് ഏരിയായിൽ വച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. കേസെടുത്ത സാഹചര്യത്തിൽ ഈ അധ്യാപകൻ ഒളിവിലായിട്ട് രണ്ടാഴ്ചയായി. ഇയാൾക്കെതിരെ നേരത്തെ ജോലി ചെയ്ത പല വിദ്യാലയങ്ങളിലും മുമ്പും ഇത്തരം ആരോപണങ്ങൾ ഉണ്ടായിരുന്നു. 

ഇയാളെക്കുറിച്ച് പോലീസ് പറഞ്ഞു. 

പാഠ പുസ്തക കരിക്കുലം കമ്മിറ്റി അംഗമാണ്. ഭരണ സ്വാധീനമുപയോഗിച്ച് ഒളിവിൽ കഴിയുന്ന ഇയാളെ രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നാണ് പരാതിക്കാരുടെ ആരോപണം.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec