പിടിഎച്ച് വളണ്ടിയർ സംഗമം
പിടിഎച്ച് വളണ്ടിയർ സംഗമം
Atholi NewsInvalid Date5 min

പിടിഎച്ച് വളണ്ടിയർ സംഗമം


അത്തോളി:അത്തോളി പഞ്ചായത്ത് മുസ്ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെൽ പൂക്കോയ തങ്ങൾ ഹോസ്പീസ് 

ഹോം കെയർ വളണ്ടിയർ സംഗമം മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു. റിലീഫ് സെൽ ചെയർമാൻ എം.സി ഉമ്മർ അധ്യക്ഷനായി. വളണ്ടിയർ ട്രെയിനിംങ് ക്യാമ്പിലേക്കുള്ള രജിസ്ട്രേഷൻ ഗ്രാമ പഞ്ചായത്ത് അംഗം

കെ എ കെ ഷമീർ ഉദ്ഘാടനം ചെയ്തു.ബലി പെരുന്നാൾ ദിന ഫണ്ട് സമാഹരണ പ്രചരണ പോസ്റ്റർ പ്രകാശനം പി.ടി.എച്ച് സംസ്ഥാന സമിതി കൺവീനർ ഡോ.എ അമീർ അലി നിർവ്വഹിച്ചു. പി.ടി.എച്ച് വളണ്ടിയർ പി.കെ ഐഷാബിയുടെ മകളും കീം പരീക്ഷയിൽ 98 ശതമാനം മാർക്ക് നേടി മികച്ച റാങ്ക് ജേതാവുമായ റിഫാ തസ്നിമി,

എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ

 എ പ്ലസ് നേടിയ മുഡ്രോളികുനി

നജ ഫാത്തിമ എന്നിവരെ ഡോ.എ.അമീർ അലിയും

സാജിദ് കോറോത്തും മെമന്റോ നൽകി അനുമോദിച്ചു.പി.ടി.എച്ച് വളണ്ടിയർമാർക്ക് ഡോ.എ.അമീറലി ബോധവൽക്കരണ ക്ലാസെടുത്തു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് 

സി. കെ അബ്ദുറഹിമാൻ, ജനറൽ സെക്രട്ടറി ടി. പി അബ്ദുൽ ഹമീദ്, അബ്ദുൽ റസാഖ് അബ്ദുല്ല കേളോത്ത്, 

എ.പി ബാദുഷ, മുസ്തഫ കൊളക്കാട്,

ഷാഹിദ അസീസ്, ജാഫർ കൊട്ടരോത്ത്, റഷീദ ഷാനവാസ്,മൈമൂന കൊട്ടാരോത്ത്, 

സൗദ കൂമുള്ളി, സി.കെ നസീർ സംസാരിച്ചു. റിലീഫ് സെൽ കൺവീനർ ഹൈദർ കൊളക്കാട് സ്വാഗതവും വൈസ് പ്രസിഡന്റ് സി കെ മുഹമ്മദ് നന്ദിയും പറഞ്ഞു.


ചിത്രം:അത്തോളി പഞ്ചായത്ത് പിടിഎച്ച് ബലി പെരുന്നാൾ ഫണ്ട് സമാഹരണ പോസ്റ്റർ പ്രകാശനം ചെയ്തപ്പോൾ

Recent News