അത്തോളിയിൽ സബ് ജില്ല ശാസ്ത്ര മേള ;  ലോഗോ പ്രകാശനം ചെയ്തു
അത്തോളിയിൽ സബ് ജില്ല ശാസ്ത്ര മേള ; ലോഗോ പ്രകാശനം ചെയ്തു
Atholi News28 Sep5 min

അത്തോളിയിൽ സബ് ജില്ല ശാസ്ത്ര മേള ;

ലോഗോ പ്രകാശനം ചെയ്തു




അത്തോളി : ഒക്ടോബർ 7, 8 തിയ്യതികളിൽ

അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നടക്കുന്ന കൊയിലാണ്ടി സബ്ജില്ലാ ശാസ്ത്ര മേളയുടെ ലോഗോ പ്രകാശനം എസ് എസ് കെ ജില്ലാ പ്രൊജക്ട് കോഓർഡിനേറ്റർ ഡോ.നിസാർ ചേലേരി നിർവ്വഹിച്ചു. മേളയിൽ ഉപജില്ലയിലെ 73 സ്കൂളുകളിൽ നിന്നായി മൂവായിരത്തോളം പ്രതിഭകളാണ് 261 ഇനങ്ങളിലായി മാറ്റുരയ്ക്കു ക. സ്കൂളിൽ നടന്ന ചടങ്ങിൽ അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ജയകൃഷ്ണൻ അദ്ധ്യക്ഷനായി. വികസന സ്റ്റാന്റിംങ് കമ്മിറ്റി ചെയർപേഴ്‌ൺ എസ്. അനിൽകുമാർ, എ. ഇ. ഒ കെ.മഞ്ജു, എച്ച് എം ഫോറം കൺവീനർ എൻ. ഡി പ്രജീഷ്, വി എച്ച് എസ് സി പ്രിൻസിപ്പൽ കെ.പി ഫൈസൽ,പ്രധാന അധ്യാപിക എം.പ്രസീജ, പി. ടി. എ പ്രസിഡന്റ് വി.എം ഷിജു, അത്തോളി ജി എം യു പി സ്കൂ‌ൾ പ്രധാന അധ്യാപിക ബി സിന്ധു, ബഷീർ വടക്കയിൽ സംസാരിച്ചു.ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ കെ.കെ മീന സ്വാഗതവും പബ്ലിസിറ്റി കൺവീനർ സിറാജ് ഇയ്യഞ്ചേരി നന്ദിയും പറഞ്ഞു.





ചിത്രം: കൊയിലാണ്ടി സബ് ജില്ലാ ശാസ്ത്ര മേള ലോഗോ ഡോ.നിസാർ ചേലേരി പ്രകാശനം ചെയ്യുന്നു

Recent News