മൊടക്കല്ലൂർ   മേഖലാ കമ്മിറ്റികൾ സമരസദസ്സ് സംഘടിപ്പിച്ചു
മൊടക്കല്ലൂർ മേഖലാ കമ്മിറ്റികൾ സമരസദസ്സ് സംഘടിപ്പിച്ചു
Atholi News12 Oct5 min

മൊടക്കല്ലൂർ 

മേഖലാ കമ്മിറ്റികൾ സമരസദസ്സ് സംഘടിപ്പിച്ചു.





അത്തോളി :മൊടക്കല്ലൂർമുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ വിദ്യാർഥി-യുവജനങ്ങൾ നടത്തിയ സമരത്തെ അടിച്ചമർത്തിയതിൽ പ്രതിഷേധിച്ചും ജന്തർ മന്തറിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും എസ്.എഫ്.ഐ–ഡി.വൈ.എഫ്.ഐ മൊടക്കല്ലൂർ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സമരസദസ്സ് സംഘടിപ്പിച്ചു.

കൂമുള്ളി വായനശാലയ്ക്ക് സമീപം നടന്ന സമരസദസ്സ് ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ലോക്കൽ സെക്രട്ടറി അരുൺ കുറുവാളൂർ അധ്യക്ഷത വഹിച്ചു.

 സി.പി.ഐ.എം മൊടക്കല്ലൂർ ലോക്കൽ സെക്രട്ടറി സബീഷ് മൊടക്കല്ലൂർ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗം അഖിൽ കൂമുള്ളി എന്നിവർ സംസാരിച്ചു.

ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി നൃജുൻ മൊടക്കല്ലൂർ സ്വാഗതം പറഞ്ഞു.

Recent News