
അത്തോളിയിൽ ഒറ ഡെന്റൽ ക്ലിനിക് നാളെ തുറക്കും ; ഉദ്ഘാടനം എം.കെ. രാഘവൻ എം.പി ; ആദ്യത്തെ ഒരു മാസം സൗജന്യ ദന്ത പരിശോധന
അത്തോളി: അത്യാധുനിക ദന്തചികിത്സാ സൗകര്യങ്ങളുമായി ഒറ ഡെന്റൽ ക്ലിനിക് അത്തോളിയിൽ പ്രവർത്തനം ആരംഭിക്കുന്നു. അത്തോളി മെയിൻ റോഡിലെ
കാലിക്കറ്റ് ജ്വല്ലറിയ്ക്ക് സമീപം മാസ് ആർക്കേഡിൽ സജ്ജീകരിച്ച ക്ലിനിക്കിന്റെ ഉദ്ഘാടനം ഒക്ടോബർ 11 ന് ഞായറാഴ്ച ( നാളെ ) രാവിലെ 11ന് എം.കെ. രാഘവൻ എം.പി നിർവഹിക്കും.
ചടങ്ങിൽ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.
വിവിധ ദന്തചികിത്സാ സേവനങ്ങൾ ഒരിടത്ത് ലഭ്യമാക്കുന്ന രീതിയിലാണ് ക്ലിനിക് സജ്ജീകരിച്ചിരിക്കുന്നത്. റൂട്ട് കനാൽ ചികിത്സ, ഡെന്റൽ ഇംപ്ലാന്റ്, മോണരോഗ ചികിത്സ, ക്രൗൺ ആൻഡ് ബ്രിഡ്ജസ്, പല്ല് വൃത്തിയാക്കലും പോളിഷിങ്ങും, ഓർത്തോഡോണ്ടിക്സ്, ക്ലിയർ അലൈനേഴ്സ്, സ്മൈൽ ഡിസൈനിങ്, വീനീർസ്, കുട്ടികളുടെ ദന്തചികിത്സ, പല്ലിന്റെ നിറത്തിലുള്ള ഫില്ലിങ്ങുകൾ, പല്ല് പറിക്കൽ, ചെറിയ ശസ്ത്രക്രിയകൾ തുടങ്ങിയ സേവനങ്ങൾ
ഇവിടെ ലഭ്യമാകും.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു മാസം ദന്തപരിശോധന സൗജന്യം.
അപ്പോയിന്റ്മെന്റിനും കൂടുതൽ വിവരങ്ങൾക്കും വിളിക്കാം -ഫോൺ : 8075026232