
ഡൈനിംഗ് ടേബിളിൽ നിന്നും വീണ് പരിക്കേറ്റു ; ചികിത്സയിലായിരുന്ന 3 വയസ്കാരിക്ക് ദാരുണ അന്ത്യം
അത്തോളി :ഡൈനിംഗ് ടേബിളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന3 വയസ്കാരിക്ക് ദാരുണ അന്ത്യം.
അത്താണി കരിമ്പയിൽ ഇലാഹിയ സ്‌കൂളിന് സമീപം മീത്തലെ ചാലക്കൽ സുബിൻ പ്രേം - അഭിരാമി ദമ്പതികളുടെ ഇളയ മകൾ അലംകൃത-അല്ലി ( 3 ) യാണ് മരിച്ചത്.ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം .
ഡൈനിംഗ് ടേബിളിൽ ഒറ്റക്ക് കയറുന്ന പതിവുണ്ടായിരുന്നു, ശബ്ദം കേട്ട് ഓടി എത്തിയപ്പോൾ കുട്ടി നിലത്ത് ബോധം കെട്ടു വീണ് കിടക്കുന്നത് കണ്ടത് . ഉടൻതന്നെ സഹകരണ ആശുപത്രിയിൽ എത്തിച്ചു . പൾസ് കുറഞ്ഞു വരുന്നതിനാൽ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടി ആരോഗ്യ സ്ഥിതി മോശമായതിനാൽ വെൻ്റിലേറ്ററിലേക്ക് മാറ്റി. 24 മണിക്കൂർ കഴിഞ്ഞതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കാമെന്ന് ഡോക്ടർമാർ അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ 5 ഓടെ മരണം സ്ഥിരീകരിച്ചു.പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയോടെ വിട്ടു വളപ്പിൽ സംസ്ക്കരിച്ചു.ഏക സഹോദരൻ : ആരുഷ് .