ഹീൽ ഹബ്ബ് ഫിസിയോതെറാപ്പി & റീഹാബിലിറ്റേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു
ഹീൽ ഹബ്ബ് ഫിസിയോതെറാപ്പി & റീഹാബിലിറ്റേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു
Atholi NewsInvalid Date5 min

ഹീൽ ഹബ്ബ് ഫിസിയോതെറാപ്പി & റീഹാബിലിറ്റേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു




പൊതു ജനാരോഗ്യവും

വിദ്യാഭ്യാസവും മതേതരത്വത്തിന് കൂടി അടിത്തറയിട്ടതായി

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്





അത്തോളി :ഹീൽ ഹബ്ബ് ഫിസിയോതെറാപ്പി ആൻ്റ് റീഹാബിലിറ്റേഷൻ സെന്റർ അത്തോളിയിൽ പ്രവർത്തനം ആരംഭിച്ചു.

അത്തോളി ഹൈസ്കൂളിന് സമീപം റോയൽ എൻഫീൽഡ് ഷോറുമിന് പിറക് വശത്തെ കെട്ടിടത്തിൽ ആരംഭിച്ച ഹീൽ ഹബ് 

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം ജയകൃഷ്ണൻ 

ഉദ്ഘാടനം ചെയ്തു.

പൊതു ജനാരോഗ്യവും

വിദ്യാഭ്യാസവും മതേതരത്വത്തിന് 

കൂടി അടിത്തറയിട്ട് നിൽക്കുന്നതായി ജയകൃഷ്ണൻ മാസ്റ്റർ പറഞ്ഞു. ഒരാളുടെ രക്തം മറ്റൊരാൾക്ക് നൽകുമ്പോൾ അദ്ദേഹം ഏത് മതമെന്നോ ജാതിയെന്നോ നോക്കാറില്ല , അസുഖം ആർക്കും വരാം. പൊതു വിദ്യാഭ്യാസം ശക്തിപ്പെട്ടതിൻ്റെ ഭാഗമായാണ് ഇത്തരത്തിലുള്ള മൂല്യങ്ങൾ നമ്മുടെ സമൂഹത്തിൽ ഉണ്ടായത്. ഇതിൽ പ്രധാന പ്രശ്നം  

ഈ രണ്ട് മേഖലയും കച്ചവടവൽക്കരിക്കപ്പെട്ടതാണ്. ആരോഗ്യ മേഖലയിലും 

ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള 

പ്രവർത്തനമാണ് നടക്കുന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികൾ അമേരിക്കൻ കമ്പിനികളുടെ നിയന്ത്രണത്തിലാവുകയാണ് . ഈ സാഹചര്യത്തിലാണ് ഗ്രാമങ്ങളിൽ ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ ലാഭേച്ഛയില്ലാതെ 

ഹിൽ ഹബ്ബ് പോലെയുള്ള സ്ഥാപനങ്ങൾ ഉയരുന്നതിൻ്റെ പ്രസക്തി വർദ്ദിക്കുന്നത്.

news image


സേവനമാണ് മുഖമുദ്ര എന്ന വാക്ക് അന്വർഥമാക്കിയുള്ള ഹീൽ ഹബ്ബിൻ്റെ പ്രവർത്തനം അഭിനന്ദനീയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർഡ് മെമ്പർ എം സുഗത കുമാരി അധ്യക്ഷത വഹിച്ചു.

ഹീൽ ഹബ്ബ് പോലുള്ള പ്രസ്ഥാനങ്ങൾ 

കടന്നു വരുന്നത് അത്തോളിയുടെ വികസനത്തിന് ചുവട് വെപ്പാകുമെന്ന് സുഗത കുമാരി പറഞ്ഞു.

സി ആർ സി ഡയറക്ടർ ഡോ റോഷൻ ബിജിലി മുഖ്യാതിഥിയായി.

ആരോഗ്യ രംഗത്ത് കേരളം ഇന്ത്യയ്ക്ക് മാതൃകയെന്ന് ഡോ റോഷൻ ബിജിലി പറഞ്ഞു.

പുനരധിവാസ ചികിത്സയെ കുറിച്ചും ഭിന്നശേഷി അവസ്ഥയെ കുറിച്ചും ബോധവൽക്കരണം നേടാൻ ഹീൽ ഹബ്ബ് പോലുള്ള ആരോഗ്യ കേന്ദ്രങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സ്വിച്ച് ഓൺ കർമ്മം

ഐ എ പി എം ആർ പ്രസിഡൻ്റ്

ഡോ പി സി മുരളീധരൻ നിർവ്വഹിച്ചു. സർക്കാർ സംവിധാനങ്ങളിലെ പരിമിതികളെ മറി കടക്കാൻ ഹീൽ ഹബ്ബിൻ്റെ പ്രവർത്തനം ഏറെ പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

സ്ഥിരം സമിതി അധ്യക്ഷ തഫാന റിജാഷ്,മാധ്യമ പ്രവർത്തകൻ അജീഷ് അത്തോളി, എം ജുബൈർ വേളൂർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സുനിൽ കൊളക്കാട് , കരിമ്പയിൽ അസീസ്, സി കെ അബ്ദു റഹിമാൻ , കെ അജിത് കുമാർ, എന്നിവർ പ്രസംഗിച്ചു.



ഹീൽ ഹബ്ബ് ചെയർമാൻ നിസാർ മഠത്തിൽ സ്വാഗതവും 

ജുബൈർ വേളൂർ  നന്ദിയും പറഞ്ഞു.

ഉദ്ഘാടനത്തോടനുബന്ധിച്ച് നിലവിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 രോഗികൾക്ക് ഫിസിയോ തെറാപ്പി കൺസട്ടേഷനും രണ്ട് ദിവസത്തെ ഫിസിയോ തെറാപ്പി സെക്ഷനും സൗജന്യമായിരിക്കുമെന്ന് അറിച്ചിരുന്ന പദ്ധതി 50 പേർക്കും കൂടി ഉപയോഗപ്രഥമാക്കിയതായി മാനേജ്മെൻ്റ് അറിയിച്ചു.


✅ ന്യൂറോ / ഓർത്തോ / സ്പോർട്സ് ഫിസിയോതെറാപ്പി

✅ കുട്ടികൾക്കായുള്ള പ്രത്യേക ഫിസിയോതെറാപ്പി

✅ സ്പീച്ച് തെറാപ്പി & കൗൺസിലിംഗ്

✅ വീട്ടിലെത്തിയുള്ള ചികിത്സാ സൗകര്യം

✅ പരിചയസമ്പന്നരായ ഫിസിയോതെറാപ്പിസ്റ്റുകൾ




"*വീണ്ടെടുക്കൽ മികവോടെ*, *കരുണയുള്ള പരിചരണം* " എന്ന ശീർഷകത്തോടെ ആരംഭിച്ച ഹിൽ ഹബ്ബ് അത്തോളി ബ്രാഞ്ചിൻ്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് വിജയിപ്പിച്ച എല്ലാവർക്കും നന്ദിയെന്നും തുടർന്നും എല്ലാവിധ സഹകരണം ഉണ്ടാവണമെന്നും ഹീൽ ഹബ് ചെയർമാൻ നിസാർ മഠത്തിൽ അഭ്യർത്ഥിച്ചു.




രജിസ്ട്രേഷൻ, കൂടുതൽ വിവരങ്ങൾക്ക്


📞 9544 418 400

📞 0496-2238400

Recent News