
സംസ്ഥാന സ്കൂൾ ഗെയിംസിൽ അത്തോളി ജി വി എച്ച് എസ് എസിന് വെങ്കലത്തിളക്കം; ദേശീയ സ്കൂൾ ഗെയിംസിലേക്ക് യോഗ്യത നേടി ഒൻപതാം ക്ലാസ് വിദ്യാർത്ഥി
അത്തോളി: തിരുവനന്തപുരത്ത് നടന്ന 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസിൽ ഷൂട്ടിങ് മത്സരത്തിൽ വെങ്കല മെഡൽ നേടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അത്തോളിക്ക് അഭിമാനമായി ഒൻപതാം ക്ലാസ് വിദ്യാർത്ഥി.
അത്താണി സ്വദേശി റോയിയുടെ മകൻ യോഹൻ റോയ് ആണ്
ജൂനിയർ ബോയ്സ് ഓപ്പൺ സൈറ്റ് എയർ റൈഫിൾ 10 മീറ്റർ വിഭാഗത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കിയത്. ഈ നേട്ടത്തോടെ ഗോവയിൽ നടക്കുന്ന ദേശീയ സ്കൂൾ ഗെയിംസിൽ മത്സരിക്കാനുള്ള യോഗ്യതയും യോഹൻ നേടി.
സംസ്ഥാനതല മത്സരത്തിലെ മികച്ച പ്രകടനത്തിലൂടെ ദേശീയതലത്തിലേക്ക് യോഗ്യത നേടിയ വിദ്യാർത്ഥിയുടെ നേട്ടം സ്കൂളിനും നാടിനും അഭിമാനമായി. വിദ്യാർത്ഥിയെ സ്കൂൾ അധികൃതരും അധ്യാപകരും സഹപാഠികളും അഭിനന്ദിച്ചു.