പ്ലസ് ടു വിദ്യാർത്ഥി വീടിനുള്ളിൽ   മരിച്ച നിലയിൽ
പ്ലസ് ടു വിദ്യാർത്ഥി വീടിനുള്ളിൽ മരിച്ച നിലയിൽ
Atholi News21 Sep5 min

പ്ലസ് ടു വിദ്യാർത്ഥി വീടിനുള്ളിൽ 

മരിച്ച നിലയിൽ



കൊയിലാണ്ടി:വിദ്യാർത്ഥി വീടിനുള്ളിൽ മരിച്ച നിലയിൽ. പൊയിൽക്കാവ് പാറക്കൽ താഴെ ശശി-രമ്യ ദമ്പതികളുടെ മകൻ ശരൺജിത്ത് (17) ആണ് മരിച്ചത്. കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്. 

തിങ്കളാഴ്ച വൈകീട്ടോടെയാണ് ശരൺജിത്ത് നെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തുടർ നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Recent News