ഹജ്ജ് യാത്രയയപ്പ്
ഹജ്ജ് യാത്രയയപ്പ്
Atholi News26 Apr5 min

ഹജ്ജ് യാത്രയയപ്പ്



അത്തോളി: മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായ അത്തോളി മുസ് ലിം വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ഹജ്ജ് യാത്രയയപ്പും പ്രാർത്ഥനാ സദസും കെ.അഷ്റഫ് ദാരിമി ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് എം.മൂസ മാസ്റ്റർ അധ്യക്ഷനായി.അബ്ദുൽ ജബ്ബാർ അൻവരി മുഖ്യ പ്രഭാഷണം നടത്തി.അബ്ദുൽ നാസർ ദാരിമി പ്രാർത്ഥനക്ക് നേതൃത്വം നൽകി.അബ്ദുൽ റഷീദ് സഖാഫി, സുഹൈൽ ദാരിമി, പി.ഇല്യാസ്,ഹൈദർ കൊളക്കാട്, കെ.വി ബഷീർ, നൗഫൽ വടക്കയിൽ സംസാരിച്ചു. ജോ.സെക്രട്ടറി നാസർ പുല്ലാളി സ്വാഗതവും ട്രഷറർ റസാഖ് പൊക്കാത്ത് നന്ദിയും പറഞ്ഞു.




ഫോട്ടോ:അത്തോളി മുസ് ലിം വെൽഫെയർ അസോസിയേഷൻ ഹജ്ജ് യാത്രയയപ്പും പ്രാർത്ഥന സദസും കെ.അഷ്റഫ് ദാരിമി ഉദ്ഘാടനം ചെയ്യുന്നു

Recent News