
അത്തോളിയിൽ നവീകരിച്ച വ്യാപാര ഭവൻ ഉദ്ഘാടനം ചെയ്തു
അത്തോളി:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അത്തോളി യൂണിറ്റ് നവീകരിച്ച വ്യാപാര ഭവൻ ജില്ലാ പ്രസിഡന്റ് പി.ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ജനറൽ സെക്രട്ടറി കരിമ്പയിൽ അബ്ദുൽ അസീസ് അധ്യക്ഷനായി.മരണമടഞ്ഞ അംഗങ്ങളുടെ കുടുംബങ്ങൾക്കുള്ള'ആശ്വാസ്'പദ്ധതിയുടെ ഭാഗമായി കുടുംബ സുരക്ഷ അവകാശ ധന വിതരണം ചെയർമാൻ എ.വി.എം കബീർ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.ജയകൃഷ്ണൻ മാസ്റ്റർ മുഖ്യാതിഥിയായി.
ചടങ്ങിൽ അത്തോളി ഉൾപ്പെടുന്ന ജില്ലാ,ബ്ലോക്ക്,പഞ്ചായത്ത് ജനപ്രതിനിധികളെ ആദരിച്ചു. ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി വി.സുനിൽ കുമാർ , സെക്രട്ടറി രാജൻ കാന്തപുരം, നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു, സംസ്ഥാന വൈസ് പ്രസിഡന്റ് മനാഫ് കാപ്പാട്,ജില്ലാ കമ്മിറ്റി അംഗം ജലീൽ തൈവളപ്പിൽ, ജില്ലാ പഞ്ചായത്ത് അംഗം മണി മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് അംഗം കെ.എം രാജൻ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി രാജേഷ് കുമാർ സ്വാഗതവും ട്രഷറർ ലിനീഷ് ആനശ്ശേരി നന്ദിയും പറഞ്ഞു.
ചിത്രം: അത്തോളി യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി നവീകരിച്ച വ്യാപാര ഭവൻ ഉദ്ഘാടനം ചെയ്ത് ജില്ലാ പ്രസിഡന്റ് പി. ബാപ്പു ഹാജി സംസാരിക്കുന്നു