
പുള്ളാട്ടിൽ അബ്ദുൾ ഖാദർ പുരസ്‌ക്കാരം ശിവദാസ് പൊയിൽക്കാവിന് ; ഏപ്രിൽ 25 ന് സമ്മാനിക്കും
അത്തോളി :
തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ ജീവനക്കാരനും ഒപ്പന പരിശീലകനുമായിരുന്ന പുള്ളാട്ടിൽ അബ്ദുൾ ഖാദറിൻ്റെ സ്മരണാർഥം പാട്ടരങ്ങ് കലാ സാംസ്‌ക്കാരിക ജീവകാരുണ്യ കൂട്ടായ്മ ഏർപ്പെടുത്തിയ പുരസ്ക്കാരത്തിന് നാടകകൃത്ത്, സംവിധായകൻ, ചലച്ചിത്രകാരൻ, സാംസ്‌കാരികപ്രവർത്തകൻ ,അധ്യാപകൻ എന്നീ നിലകളിലെല്ലാം പ്രശസ്തനായ ശിവദാസ് പൊയിൽക്കാവിനെ തെരഞ്ഞെടുത്തു.
പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
ഏപ്രിൽ 25 ന് നടക്കുന്ന പാട്ടരങ്ങിൻ്റെ വാർഷികാഘോഷ പരിപാടിയിൽ വെച്ച്
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ് പുരസ്‌കാര സമർപ്പണം നടത്തും.
ആഘോഷ പരിപാടിയിൽ നാടകം, കരോക്കെ ഗാനമേള , നാടൻ പാട്ട്, ഡാൻസ് എന്നിവ അരങ്ങേറും.