
തറവാട് കുടുംബസംഗമം സംഘടിപ്പിച്ചു
ഉള്ള്യേരി :അത്തോളി , ഉള്ള്യേരി പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന കുന്നത്തറ മാതാനാത്ത്,
തച്ചനാട് തറവാട് കുടുംബസംഗമം സംഘടിപ്പിച്ചു. കൂമുള്ളി ശ്രീ പുതുക്കോട്ട ശാല ദുര്‍ഗാ ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടി വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബങ്ങളുടെ പാരമ്പര്യവും പൈതൃകവും കാത്തുസൂക്ഷിക്കാന്‍ ഓരോ തലമുറയും തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.സെക്രട്ടറി സുമേഷ് നന്ദാനത്ത് ആമുഖഭാഷണം നടത്തിപി.വി. ഭാസ്‌കരന്‍ കിടാവ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി യെ ഗംഗാധരന്‍നായര്‍ തെക്കയില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. തറവാട്ടിലെ മുതിര്‍ന്ന കാരണവരായ ഗംഗാധരന്‍നായര്‍ തെക്കയില്‍, ബാലന്‍കിടാവ്, ദാക്ഷായണി അമ്മ, എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സുജിത് സാരംഗി നന്ദി അറിയിച്ചു. പി.വി ഭാസ്‌ക്കരന്‍ കിടാവ് പ്രസിഡന്റ്, സുമേഷ് നന്ദാനത്ത്സെക്രട്ടറി, സുധീര്‍കുറുമണ്ണില്‍ ട്രഷറര്‍ എന്നിവരെ ഭാരവാഹികളാക്കി തറവാട് പുനരുദ്ധീകരണ കമ്മിറ്റി രൂപീകരിച്ചു.തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി.