
അത്തോളി ഗ്രാമ പഞ്ചായത്ത് : പുതിയ ഭരണ സമിതി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു
അത്തോളി: ഗ്രാമ പഞ്ചായത്ത് പുതിയ ഭരണ സമിതി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു .
അത്തോളി ജി വി എച്ച് എസ് സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടന്ന ചടങ്ങിൽ വരണാധികാരി വി. പി നമിത മുതിർന്ന അംഗവും 16ാം വാർഡിൽ നിന്നും വിജയിച്ച കെ.എം രാജന് സത്യവാചകം ചൊല്ലി കൊടുത്തു. തുടർന്ന് കെ എം രാജൻ മറ്റു മെമ്പർമാരായ ഗീത മപ്പുറത്ത്, സബിത പവിത്രം ,ബിന്ദു പാലാട്ട് , എൻ രാധിക , എം ഷീജ ഷിബു , രമേശൻ മാസ്റ്റർ , സുഗത കുമാരി , എം ജയകൃഷ്ണൻ മാസ്റ്റർ , ബിനീഷ് കൊളക്കാട് , അനിൽ മാസ്റ്റർ ,സഫാന റിജാഷ്, എ എം സരിത , അനിൽ കുമാർ എടവലത്ത് , കെ എ കെ ഷമീർ ,ജിനിഷ , വി എൻ ജയചന്ദ്രൻ ,
ഷീബ പിലാക്കാട്ട് , കുഞ്ഞായൻ കുട്ടി
എന്നിവർക്ക് സത്യവാചകം
ചൊല്ലി കൊടുത്തു.
യു ഡി എഫ് അംഗങ്ങൾ ദൈവനാമത്തിലും എൽ ഡി എഫ് അംഗങ്ങൾ ദൃഢപ്രതിജ്ഞയുമാണ് ചെയ്തത്. പഞ്ചായത്ത് സെക്രട്ടറി ടി. അനിൽ കുമാർ ചടങ്ങ് നിയന്ത്രിച്ചു.
കെ.എം സച്ചിൻ ദേവ് എം.എൽ.എ,
എം. രാധാകൃഷ്ണൻ മാസ്റ്റർ, പി എം ഷാജി
സുനിൽ കൊളക്കാട്, സി.എം സത്യൻ, വി.ജയലാൽ, ഗിരീഷ് മൊടക്കല്ലൂർ, ഷീബരാമചന്ദ്രൻ,
ഗണേശൻ തെക്കേടത്ത്, റയീസ് ,എൻ.എ റഈസുദ്ദീൻ വാഹിദ്, വിജില സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം
മുതിർന്ന അംഗം കെ.എം രാജൻ അധ്യക്ഷതയിൽ
ഗ്രാമ പഞ്ചായത്ത് ഓഫീസിൽ പുതിയ ഭരണ സമിതി ആദ്യ യോഗം ചേർന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിനു നോട്ടീസ് നൽകലായിരുന്നു ഏക അജണ്ട. 27 ന് പ്രസിഡന്റ് തിരഞ്ഞെടുപ്പു നടക്കും.
വൻ ഭൂരിപക്ഷത്തോടെയാണ് ഇത്തവണ എൽ ഡി എഫ് അധികാരത്തിലേറുന്നത്. എൽ ഡി എഫിന് 13 സീറ്റും യു ഡി എഫിന് 6 സീറ്റും ലഭിച്ചു . ഇതിൽ ഒരു സീറ്റ് ജനകീയ വികസന മുന്നണിക്കും ലഭിച്ചു. സത്യ പ്രതിജ്ഞ ചടങ്ങിന് നൂറ് കണക്കിന് ആളുകൾ സന്നിഹിതരായിരുന്നു.