
അത്തോളി അങ്ങാടി പ്രകാശ പൂരിതമാകണം ;
പ്രഥമ പരിഗണന നൽകണമെന്ന് ജനകീയ വികസന സമിതി
അത്തോളി :ഇരുട്ടിലമർന്ന അത്തോളി അങ്ങാടിയെ പ്രകാശ പൂരിതമാക്കുന്നതിന് പഞ്ചായത്ത് ഭരണ സമിതി പ്രഥമ പരിഗണന നൽകണമെന്ന് ജനകീയ വികസന സമിതി അത്തോളി പഞ്ചായത്ത് കമ്മറ്റി ആവിശ്യപെട്ടു. ചെയർമാൻ ഗിരീഷ് മൊടക്കല്ലൂർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ടി വിജയ രാഘവൻ, വാസവൻ പൊയിലിൽ, രാമകൃഷ്ണൻ കുനിയിൽതെരു, രഞ്ജിത്ത് പാലോറ , രഘുകൊല്ലിയിൽ എന്നിവർ സംസാരിച്ചു. കൺവീനർ വി എം സുരേഷ് ബാബു സ്വാഗതവും രഞ്ജിത്ത് കൂമുള്ളി നന്ദിയും പറഞ്ഞു.