ശോഭിക വെഡിംഗ്സ്ന് ഇനി പുതിയ ലോഗോ ; പാരമ്പര്യത്തിൻ്റെ കരുത്തുമായി
ശോഭിക വെഡിംഗ്സ്ന് ഇനി പുതിയ ലോഗോ ; പാരമ്പര്യത്തിൻ്റെ കരുത്തുമായി
Atholi NewsInvalid Date5 min

ശോഭിക വെഡിംഗ്സ്ന് ഇനി പുതിയ ലോഗോ ;

പാരമ്പര്യത്തിൻ്റെ കരുത്തുമായി 



കോഴിക്കോട് : അഞ്ച് പതിറ്റാണ്ടായി കേരളത്തിലെ വസ്ത്രവ്യാപാര രംഗത്ത് വിശ്വാസത്തിന്റെയും ഗുണമേന്മയുടെയും പാരമ്പര്യത്തിൻ്റെയും പ്രതീകമായി നിലകൊള്ളുന്ന ശോഭിക വെഡ്ഡിങ്സിൻ്റെ ബ്രാൻഡിന്റെ പുതിയ അധ്യായത്തിന് ഇന്ന് തുടക്കമാകും .പന്തീരാങ്കാവ് ക്യാപ്പ് കോൺ സിറ്റിയിൽ നടക്കുന്ന ചടങ്ങിൽ “ ശോഭിക ലെഗസി ലോഞ്ച് " എന്ന പേരിൽ പുതിയ ലോഗോ പൊതുമരാമത്തു വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്യും . വെബ് സൈറ്റ് ലോഞ്ച് എം.കെ. രാഘവൻ എം.പിയും പുതിയ പ്രൊജക്റ്റ് ലോഞ്ച് ഗോകുലം ഗോപാലനും നിർവ്വഹിക്കും. .ശോഭിക വെഡിംഗ് സ്ഥാപക ചെയർമാൻ കല്ലിൽ ഇമ്പിച്ചി അഹമ്മദ്

അധ്യക്ഷത വഹിക്കും .ഫൈസൽ മലബാർ, മെഹറൂഫ് മണലൊടി , സക്കീർ ഹുസൈൻ , ആർ.ജി. വിഷ്ണു, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി വി സുനിൽ കുമാർ, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡൻ്റ് സൂര്യ ഗഫൂർ , കെ വി വി എസ് വൈസ് പ്രസിഡൻ്റ് മനാഫ് കാപ്പാട് തുടങ്ങിയവർ മുഖ്യാതിഥികളാകും. എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ശിഹാബ് കല്ലിൽ, ഇർഷാദ് ഫജർ എന്നിവർ പ്രസംഗിക്കും.

ശോഭിക വെഡ്ഡിങ്സ് ജനറൽ മാനേജർ എ റിഷാദ് സ്വാഗതവും എക്സിക്യൂട്ടീവ് ഡയറക്ടർ ഷംസുദ്ദീൻ കല്ലിൽ നന്ദിയും പറയും .വിവാഹ വസ്ത്രങ്ങളുടെ ഏറ്റവും പുതിയ കലക്ഷൻ ,ഉപഭോക്താക്കൾക്ക് അനുയോജ്യമായ രീതിയിൽ വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്ത് നൽകുക എന്നിവയാണ് ശോഭികയുടെ പ്രത്യേകതയെന്ന് മാനേജ്മെൻ്റ് പറഞ്ഞു.

Recent News