15 ആം വാർഷിക നിറവിൽ "ഗ്രാമിക ";  സ്പാർക്ക് - 2026 -വാർഷികവും പുതുവത്സര ആഘോഷവും ഇന്ന് ( ശനിയാഴ്ച)
15 ആം വാർഷിക നിറവിൽ "ഗ്രാമിക "; സ്പാർക്ക് - 2026 -വാർഷികവും പുതുവത്സര ആഘോഷവും ഇന്ന് ( ശനിയാഴ്ച)
Atholi NewsInvalid Date5 min

15 ആം വാർഷിക നിറവിൽ "ഗ്രാമിക "; 

സ്പാർക്ക് - 2026 -വാർഷികവും പുതുവത്സര ആഘോഷവും

ഇന്ന് ( ശനിയാഴ്ച)




അത്തോളി : കോതങ്കൽ ഗ്രാമിക റസിഡൻ്റസ് അസോസിയേഷൻ 15 ആം വാർഷികവും പുതുവത്സരാഘോഷവും ( സ്പാർക്ക് - 2026 )

ഇന്ന് ( ശനിയാഴ്ച )നടക്കും.കെ പി സി നഗറിൽ

 വൈകീട്ട് 5 ന് വൈകീട്ട് 5 ന് ഘോഷയാത്ര, രാത്രി7 ന് സാസ്ക്കാരിക സമ്മേളനം ഫ്ലവേർസ് ടോപ്പ് സിംഗർ സീസൺ 4 ഫൈനലിസ്റ്റ് ലക്ഷ്യ ശിഗീഷ ഉദ്ഘാടനം ചെയ്യും. ഗ്രാമിക പ്രസിഡൻ്റ് പ്രസാദ് തെക്കയിൽ അധ്യക്ഷത വഹിക്കും.

വാർഡ് മെമ്പർമാരായ ബിന്ദു പാലോട്ട് , എൻ എം രാധിക , ഷീജ ഷിബു എന്നിവർ മുഖ്യാതിഥികളാകും.

സെക്രട്ടറി രഘുനാഥ് സുരഭി സ്വാഗതവും ജോ. സെക്രട്ടറി പ്രബി ലേഷ് തെക്കയിൽ നന്ദിയും പറയും.

ചടങ്ങിൽ മുതിർന്ന പൗരന്മാരെ ആദരിക്കും. 

തുടർന്ന് ഗ്രാമിക കുടുംബാംഗങ്ങളും കലാപരിപാടികൾ അരങ്ങേറും.

Recent News