
വൃശ്ചിക മാസ വ്രതാനുഷ്ഠാനത്തിന്
സമാപനം ; കൊങ്ങന്നൂർ ആശാരി കാവിൽ
ഗുരുതി തർപ്പണം ഇന്ന്
അത്തോളി : 41 ദിവസത്തെ വ്രതാനുഷ്ഠാനത്തിന് സമാപനം കുറിച്ച് കൊങ്ങന്നൂർ ആശാരി കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഇന്ന് (വ്യാഴം ) ഗുരുതി തർപ്പണം .
രാവിലെ ഗണപതി ഹോമത്തോടെ ചടങ്ങ് ആരംഭിച്ചു.പുഷ്പാഞ്ജലി, വൈകീട്ട് 5.30 ന് ദീപാരാധന തുടർന്ന് താലപ്പൊലി , രാത്രി 8.30 ന് തായമ്പക , 9.30 ന് പാണ്ഡിമേളത്തിൻ്റെ അകമ്പടിയോടെ ഭഗവതിയുടെ എഴുന്നള്ളത്ത്, തുടർന്ന് ഗുരുതി തർപ്പണത്തോടെ സമാപനം . വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ന് ഗുരുദേവർക്കും , ഗുളികനും കണ്ഠത്ത് രാമനും ഗുരുതി തർപ്പണം ,
വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം തേങ്ങയേറ്. രാത്രി 9 ന് ഗുളികൻ മൂർത്തിക്ക് അരിങ്ങാട് നേർച്ച, മലദൈവങ്ങൾക്ക് നേർച്ച സമർപ്പണത്തോടെ സമാപനം.