
ഭക്തി സാന്ദ്രമായി ശ്രീ ഗോവിന്ദനല്ലൂർ
മഹാ വിഷ്‌ണു ക്ഷേത്ര മഹോത്സവം
അത്തോളി :ചരിത്ര പ്രസിദ്ധവും പുണ്യ പുരാതന ക്ഷേത്രവുമായ ശ്രീ ഗോവിന്ദ നല്ലൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ക്ഷേത്ര മഹോത്സവം ഭക്തി സാന്ദ്രമായി ആഘോഷിച്ചു.ഏപ്രിൽ 25 മുതൽ 30 വരെയായിരുന്നു ക്ഷേത്ര മഹോത്സവം . ഉത്സവത്തിൻ്റെ ഭാഗമായി നടന്ന പള്ളിവേട്ടയും , താലപ്പൊലിയോടുകൂടി ഗോവീന്ദനല്ലൂരപ്പൻ്റെ എഴുന്നള്ളിപ്പും കാണാൻ വൻ ജനാവലിയായിരുന്നു ക്ഷേത്ര സന്നിധിയിൽ എത്തിയത്.
രാംജിത്ത് നാലുപുരയ്ക്കൽ ( ചെയർമാൻ ) ,
ഷിനോദ് ചിറ്റാരിക്കൽ ( ജനറൽ കൺവീനർ),
ടി പി ബാലരാമൻ ( ട്രഷറർ ) ഉൾപ്പെട്ട 101 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചാണ് ഉത്സവാഘോഷം സംഘടിപ്പിച്ചത്.