പഠനോപകരണ വിതരണം
കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയും ശിഹാബ് തങ്ങൾ വനിത സ്വയം സഹായ സംഘവും സംയുക്തമായി നടത്തിയ പഠനോപകരണവും കുടയും വിതരണം അഡ്വ.മുഹമ്മദ് റിഷാൽ ഉദ്ഘാടനം ചെയ്തു. റിലീഫ് കമ്മിറ്റികൺവീനർ എ.കെ ജാബിർ കക്കോടി അധ്യക്ഷനായി. സംഘം പ്രസിഡൻ്റ് ഡോ.പി. ടി സാബിറ, കെ.പി സക്കീർ ഹുസൈൻ, നസീം കൊടിയത്തൂർ, വീണ സുഗേഷ് ആലപ്പുഴ, പി.അനിൽ, ടി.ഷംസീർ എൻ.പി ഷാഹിദ, ബുഷ്റ ജാബിർ, താഹിറ കുഞ്ഞമ്മദ്, ഷറീന കക്കോടി, ഇ.കെ റസിയ, കെ.ഫൗസിയ സംസാരിച്ചു. സംഘം സെക്രട്ടറി റീജ കക്കോടി സ്വാഗതവും ട്രഷറർ മീനാസ് നന്ദിയും പറഞ്ഞു.
ഫോട്ടോ: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി പഠനോപകരണ വിതരണം അഡ്വ.മുഹമ്മദ് റിഷാൽ ഉദ്ഘാടനം ചെയ്യുന്നു