
ചേമഞ്ചേരി ട്രെയിൻ യാതക്കാർ
ദുരിതത്തിൽ ; റോഡിൽ നിന്നുള്ള വഴി ദുസ്സഹം
തിരുവങ്ങൂർ :ചേമഞ്ചേരിയിൽ നിന്നും യാത്ര ചെയ്യുന്ന
ട്രെയിൻ യാതക്കാർ
ദുരിതത്തിൽ .
ദേശീയ പാതയിൽ നിന്നും റെയിൽ വേ സ്റ്റേഷനിലേക്ക് പ്രവേശിക്കാനുള്ള ഏക മാർഗ്ഗമാർഗം ചെറിയ ഇടുങ്ങി വഴിയായതും ഇറങ്ങാനും കയറാനും
കഴിയാത്ത അവസ്ഥയിലുമാണുള്ളത് . മഴ പെയ്തതോടോ കൂടി ഇത് വഴി യാത്ര ഏറെ ദുഃസഹമായി.
റോഡിൽ നിന്നും ഇറങ്ങിയുള്ള യാത്രയ്ക്ക് കൃത്യമായി ഒരു പ്ലാറ്റ്ഫോം നിർമ്മിക്കണമെന്നാണ് യാത്രക്കാരുടെ ആവിശ്യം.
രാവിലെ 7 നും ഉച്ചക്ക് 12 നും വൈകിട്ട് 7 നും ഇടയിൽ 300 ഓളം പേരാണ് ലോക്കൽ ട്രെയിൻ ആശ്രയിക്കുന്നത്. സുഗമമായ കാൽ നട യാത്ര സൗകര്യം വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
അതേ സമയം മേൽപ്പാലം നിർമ്മിക്കാമെന്ന് അധികൃതർ ഉറപ്പു നൽകിയിട്ടും നടപടി വൈകുന്നതിലും ആശങ്കയുണ്ട്. ഇത് വഴിയുള്ള യാത്രക്കാർ കുറഞ്ഞാൽ ലോക്കൽ ട്രെയിൻ സ്‌റ്റോപ്പ് നിർത്തലാകും. അല്ലെങ്കിൽ സ്റ്റേഷൻ തന്നെ ഒഴിവാക്കിയേക്കും.