ഫ്രിഡ്ജ് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു.
ഫ്രിഡ്ജ് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു.
Atholi News14 Jun5 min

ഫ്രിഡ്ജ് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു.

കോഴിക്കോട്: ഫ്രിഡ്ജ് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു. സൗത്ത് ബീച്ച് ചാപ്പയിൽ സ്വദേശി ജനദ ഹൗസിൽ അൻവർ സാദത് (38) ആണ് മരിച്ചത്. ഷോക്കേറ്റ് ബോധരഹിതനായ അൻവറിനെ സമീപവാസികൾ ഉടനെ ബീച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജനത ഹൗസിൽ കുട്ടി ഹസന്റെയും കെ.പി. നഫീസയുടെയും മകനാണ് അൻവർ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ട് നൽകും. സഹോദരങ്ങൾ: അബ്ദുൾ നജീബ്, അവറാൻ, ബഷീർ, ഗഫൂർ, റഷീദ്, ഷാജഹാൻ, റംലത്ത്, തസ്ലീന, സുബെെദ.

Recent News