തകഴി സാഹിത്യ പുരസ്കാരം അത്തോളി സ്വദേശി  ലീലാവതി ഏറ്റുവാങ്ങി ;'മീനൂട്ടി പിണക്കത്തിലാണ് ' എന്ന പ്രഥമ ബ
തകഴി സാഹിത്യ പുരസ്കാരം അത്തോളി സ്വദേശി ലീലാവതി ഏറ്റുവാങ്ങി ;'മീനൂട്ടി പിണക്കത്തിലാണ് ' എന്ന പ്രഥമ ബാലസാഹിത്യ കൃതിക്കാണ് അവാർഡ്
Atholi News21 Feb5 min

തകഴി സാഹിത്യ പുരസ്കാരം അത്തോളി സ്വദേശി ലീലാവതി ഏറ്റുവാങ്ങി ;'മീനൂട്ടി പിണക്കത്തിലാണ് ' എന്ന പ്രഥമ ബാലസാഹിത്യ കൃതിക്കാണ് അവാർഡ് 





അത്തോളി :എറണാകുളം കേരള സാഹിത്യ വേദിയുടെ തകഴി സാഹിത്യ പുരസ്കാരം

സാഹിത്യകാരി ലീലാവതി ഏറ്റുവാങ്ങി.

 ഗാനരചയിതാവ് ഐ.എസ് കുണ്ടൂര് പ്രശസ്തി പത്രവും സാഹിത്യ വേദി പ്രസിഡന്റ് ജി.കെ പിള്ള തെക്കേടത്ത് മെമെൻ്റോയും സമ്മാനിച്ചത്.news image

 ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടന്ന ചടങ്ങിൽ പി.പ്രകാശ്, ഡോ.ജോർജ് മരങ്ങോലി, പി.കൃഷ്ണൻ,അക്ബർ ഇടപ്പള്ളി, ഷാജു കുളത്തുവയൽ, എം. എസ് ശ്രീകല തുടങ്ങിയവർ സന്നിഹിതരായി. അത്തോളി സ്വദേശിയായ ലീലാവതിയുടെ 'മീനൂട്ടി പിണക്കത്തിലാണ് ' എന്ന പ്രഥമ ബാലസാഹിത്യ കൃതിയാണ് അവാർഡിന് തെരഞ്ഞെടുത്തത്. അവാർഡിന് അർഹരായ ഐ.എസ് കുണ്ടൂർ,അമ്പിളി ബി.തൃപ്പൂണിത്തുറ എന്നിവരും പുരസ്കാരം സ്വീകരിച്ചു.


news image


ഫോട്ടോ: ഏറണാകുളം കേരള സാഹിത്യ വേദിയുടെ തകഴി സാഹിത്യ പുരസ്കാരം ഐ. എസ് കുണ്ടൂരിൽ നിന്നും ലീലാവതി ഏറ്റുവാങ്ങുന്നു

Recent News