ഓഷ്യൻ പെട്രോളിയത്തിന് രണ്ട് വയസ് ;നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
Atholi News30 Mar5 min

ഓഷ്യൻ പെട്രോളിയത്തിന് രണ്ട് വയസ് ;നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു





അത്തോളി : കോളിയോട്ട്താഴം ഓഷ്യൻ പെട്രോളിയത്തിൻ്റെ രണ്ടാം വാർഷികം ആഘോഷിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ നറുക്കെടുപ്പ് ആവേശമായി.

വൈകിട്ട് നടന്ന നറുക്കെടുപ്പ്

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മുസ്തഫ ഓഷ്യൻ അധ്യക്ഷത വഹിച്ചു.

ഗിരീഷ് ത്രിവേണി സന്നിഹിതനായി.ഒന്നാം സമ്മാനം- അണ്ടിക്കോട് സ്വദേശി അനിൽ ( ഫ്രിഡ്ജ് ) ,രണ്ടാം സമ്മാനം ചോയികുളം സ്വദേശി സബിത ടീച്ചർ(വാഷിംഗ് മെഷീൻ ),

മൂന്നാം സമ്മാനം വി കെ റോഡ് സ്വദേശിസുരേഷ് 

(കൂളർ ) എന്നിവർക്ക് മുസ്തഫ ഓഷ്യൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഇതോടൊപ്പം

 30 പേർക്ക് 500 രൂപയുടെ പ്രോത്സാഹന സമ്മാനവും നൽകി.ഓഷ്യനോട് ജനങ്ങൾ പ്രകടിപ്പിക്കുന്ന സ്നേഹത്തിന് തിരിച്ച് സന്തോഷം പങ്കിടലാണ് ഈ സമ്മാന പദ്ധതിയെന്ന് ഡയറക്ടർ മുസ്തഫ ഓഷ്യൻ അത്തോളി ന്യൂസിനോട് പറഞ്ഞു.

Recent News