
ഓർമ്മളിൽ വി കണാരൻ; അനുസ്മരിച്ച്
നാടും കുടുംബവും
അത്തോളി:ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റും പ്രമുഖ സോഷ്യലിസ്റ്റും ആത്മവിദ്യാസംഘം പ്രസിഡൻ്റുമായിരുന്നവി കണാരൻ്റെ പതിനാലാമത് ചരമദിനം ആചരിച്ചു .
കൊങ്ങന്നൂരിൽ
വി കണാരൻ്റെ
വെളുത്താടത്ത് വീട്ടിൽ നടന്ന
അനുമോദന യോഗം ആർജെഡി ജില്ലാ വൈസ് പ്രസിഡണ്ട് എൻ നാരായണൻ കിടാവ് ഉദ്ഘാടനം ചെയ്തു.
ലൈബ്രറി കൗൺസിൽ അംഗം കെ ടി ബാബു അധ്യക്ഷത വഹിച്ചു .
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം ജയകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി ഷിനിലേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സി വിജയൻ ,ശാന്തി മാവിട്ടിൽ,
വാർഡ് മെമ്പർമാരായ
ഇ അനിൽകുമാർ,
എ എം സരിത,
കെ എ കെ ഷമീർ ,ടി കെ കരുണാകരൻ,
എൻ പ്രദീപൻ,
ആർ കെ രവി,
കെ രത്നാകരൻ,
കെ കെ ദയാനന്ദൻ ,
ടിപി അശോകൻ , പ്രസന്ന എന്നിവർ സംസാരിച്ചു.
രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച,
കൊങ്ങന്നൂർ മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാലയുടെ സ്ഥാപക അംഗവും പ്രസിഡണ്ട് സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിക്കുകയും അത്തോളിയിലെയും പരിസരപ്രദേശങ്ങളിലെയും വിവിധ മേഖലകളിൽ വികസന പ്രവർത്തനങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വത്തിന്റെ ഉടമയുമാണ് വി കണാരൻ എന്ന് യോഗം അനുസ്മരിച്ചു.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, ത്രിതല പഞ്ചായത്ത് മെമ്പർമാർ എന്നിവരെ അനുമോദിച്ചു.
കെഎം ശിവാനന്ദൻ സ്വാഗതവും ആത്മവിദ്യാ സംഘം സംസ്ഥാന സെക്രട്ടറി വി ജയലാൽ നന്ദിയും പറഞ്ഞു.