പശ്ചിമേഷ്യാ സംഘർഷം; അത്തോളി മുസ്ലിം വെൽഫെയർ അസോസിയേഷൻ പ്രഭാഷണം നടത്തി
പശ്ചിമേഷ്യാ സംഘർഷം; അത്തോളി മുസ്ലിം വെൽഫെയർ അസോസിയേഷൻ പ്രഭാഷണം നടത്തി
Atholi News19 Apr5 min

പശ്ചിമേഷ്യാ സംഘർഷം; അത്തോളി മുസ്ലിം വെൽഫെയർ അസോസിയേഷൻ പ്രഭാഷണം നടത്തി





അത്തോളി:മുസ് ലിം സംഘടനകളുടെ കൂട്ടായ്മയായ അത്തോളി മുസ്ലിം വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ പശ്ചിമേഷ്യാ സംഘർഷം; ആശങ്കകളും അതിജീവനവും വിഷയത്തിൽ ശുഐബുൽഹൈതമി പ്രഭാഷണം നടത്തി.അസോസിയേഷൻ പ്രസിഡന്റ് എം.മൂസ മാസ്റ്റർ അധ്യക്ഷനായി. രോഗികൾക്കുള്ള ഹെൽത്ത് കാർഡ് വിതരണം ഡോ. സഫറുല്ല എൻ.വി.എം ഉദ്ഘാടനം ചെയ്തു. ഹാഫിള് മുഹമ്മദ് റബീഹ് ഖിറാഅത്ത് നടത്തി.ജനറൽ സെക്രട്ടറി ജമാൽ അത്തോളി സ്വാഗതവും റസാഖ് പൊക്കാത്ത് നന്ദിയും പറഞ്ഞു.ഖത്തീബുമാരായ അബ്ദുൽ നാസർ ദാരിമി,അബ്ദുൽ ജബ്ബാർ അൻവരി, മുഹമ്മദ് ലത്തീഫി,സുഹൈൽ ദാരിമി, മുഹമ്മദ് ഷാഫി ബാഖവി, റാഷിദ് സഖാഫി,ഷമീർ കമാലി തുടങ്ങിയവർ സംബന്ധിച്ചു.

news image

ചിത്രം:അത്തോളി മുസ്ലിം വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ പശ്ചിമേഷ്യാ സംഘർഷം ആശങ്കകളും അതിജീവനവും വിഷയത്തിൽ ശുഐബുൽ ഹൈതമി പ്രഭാഷണം നടത്തുന്നു

Recent News