നൂറു കുടുംബങ്ങൾക്ക് വിഷുകിറ്റ് വിതരണം ചെയ്തു
നൂറു കുടുംബങ്ങൾക്ക് വിഷുകിറ്റ് വിതരണം ചെയ്തു
Atholi News14 Apr5 min

നൂറു കുടുംബങ്ങൾക്ക് വിഷുകിറ്റ് വിതരണം ചെയ്തു





കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി ശിഫ അൽ റബീഅ് മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ നൂറ് നിർദ്ധന കുടുംബങ്ങൾക്ക് വിഷു കിറ്റ് വിതരണം ചെയ്തു.മുസ്ലിം ലീഗ് ചെറു കുളം ടൗൺ പ്രസിഡന്റ് കെ. മാമുക്കോയ ഹാജി ഉദ്ഘാടനം ചെയ്തു. ചെറുകുളത്തു നടന്ന ചടങ്ങിൽ കമ്മിറ്റി കൺവീനർ കെ.പി മജീദ് അധ്യക്ഷനായി.അബ്ദുൽ ലത്തീഫ് കോളേരി,കെ.അക്ഷയ്, പി.പി ഹംസ ലക്ഷദ്വീപ്, റീജ കക്കോടി സംസാരിച്ചു. കോർഡിനേറ്റർ എ.കെ ജാബിർ കക്കോടി സ്വാഗതവും ബുഷ്റ ജാബിർ നന്ദിയും പറഞ്ഞു.


ചിത്രം: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി വിഷു കിറ്റ് വിതരണം കെ.മാമുക്കോയ ഹാജി ഉദ്ഘാടനം ചെയ്യുന്നു

Recent News