സ്റ്റീൽ പാത്രത്തിനുള്ളിൽ  വെച്ച് പടക്കം പൊട്ടിച്ചു ;  പതിനാറുകാരന് ദാരുണ അന്ത്യം
സ്റ്റീൽ പാത്രത്തിനുള്ളിൽ വെച്ച് പടക്കം പൊട്ടിച്ചു ; പതിനാറുകാരന് ദാരുണ അന്ത്യം
Atholi News15 Apr5 min

സ്റ്റീൽ പാത്രത്തിനുള്ളിൽ

വെച്ച് പടക്കം പൊട്ടിച്ചു ;

പതിനാറുകാരന് ദാരുണ അന്ത്യം





കൊയിലാണ്ടി:സ്റ്റീൽ പാത്രത്തിനുള്ളിൽ

വെച്ച് പടക്കം പൊട്ടിച്ചു ,

പതിനാറുകാരന് ദാരുണ അന്ത്യം.

കൊരയങ്ങാട് എടക്കോടൻ വീട്ടിൽ അനീഷിന്റെ മകൻ അദ്വൈത് ആണ് മരിച്ചത്. 

ബുധനാഴ്ച

ഉച്ചയ്ക്ക് രണ്ടരയോടുകൂടിയാണ് സംഭവം നടന്നതെന്ന് പ്രദേശവാസികൾ പറയുന്നു.

കൊരയങ്ങാട് ക്ഷേത്രം മൈതാനത്ത് പടക്കം പൊട്ടിക്കുന്നതിനിടയിലാണ് അപകട സംഭവിച്ചത്. സ്റ്റീൽ പാത്രത്തിൽ അകത്ത് വെച്ച്  

പടക്കം പൊട്ടിച്ചപ്പോൾ

ദേഹത്ത് പതിക്കുകയായിരുന്നു. ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചേങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അപകടത്തിൽ ഒരാൾക്ക് കൂടി പരുക്ക് പറ്റിയിട്ടുണ്ട്. മാതാവ് ബിൻസി. സഹോദരൻ അർജുൻ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Recent News