ലഹരി മരുന്ന് കൈവശം വെച്ചു ; സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ
ലഹരി മരുന്ന് കൈവശം വെച്ചു ; സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ
Atholi News29 Oct5 min

ലഹരി മരുന്ന് കൈവശം വെച്ചു ; സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ




അത്തോളി :മാരക ലഹരി മരുന്നായ എം ഡി എം എ കൈവശം വെച്ചതിന് സ്വകാര്യ ബസ് ഡ്രൈവർ പോലീസിന്റെ പിടിയിലായി. കുറ്റ്യാടി-കോഴിക്കോട് റൂട്ടിലോടുന്ന ബസിലെ ഡ്രൈവറായ ബാലുശ്ശേരി തുരുത്തിയാട് നടുവിലെടുത്ത് അക്ഷയ് (28) ആണ് അറസ്റ്റിലായത്.

​റൂട്ടിൽ നിരന്തരം അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ,

ചില ബസ് തൊഴിലാളികൾ സ്ഥിരമായി മാരക ലഹരി ഉപയോഗിച്ചാണ് വാഹനമോടിക്കുന്നതായി പരാതി പോലീസിന് ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു.പ്രതിയിൽ നിന്ന് 0.44 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു.പേരാമ്പ്ര ഡി വൈ എസ് പി രാജേഷ് എം പിയുടെ നിർദ്ദേശപ്രകാരം അത്തോളി എസ് ഐ മുഹമ്മദലി എം സിയും ഡ്രൈവർ സി പി ഒ പ്രവീൺ കെ യുവും ഡി വൈ എസ് പിയുടെ സ്ക്വാഡ് ചേർന്നാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

Recent News