അംഗണവാടി ജീവനക്കാർക്ക് ഹൃദ്യമായ   യാത്രയയപ്പ് നൽകി
അംഗണവാടി ജീവനക്കാർക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി
Atholi NewsInvalid Date5 min

അംഗണവാടി ജീവനക്കാർക്ക് ഹൃദ്യമായ 

യാത്രയയപ്പ് നൽകി



അത്തോളി :

പന്തലായനി ഐസിഡിഎസിന്റെ ആഭിമുഖ്യത്തിൽ അത്തോളിയിൽ വിരമിച്ച

അംഗണവാടി ജീവനക്കാർക്ക് യാത്രയയപ്പ് നൽകി 

​ കൂമുള്ളി ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാലയിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസനത്തിലും കുരുന്നുകളുടെ വളർച്ചയിലും അംഗണവാടി ജീവനക്കാർ വഹിക്കുന്ന പങ്ക് ഏറെ വലുതെന്ന് അദ്ദേഹം പറഞ്ഞു.

​വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു.  സർവീസിൽ നിന്നും വിരമിച്ച രതി ടീച്ചർ, വിജയലക്ഷ്മി ടീച്ചർ, പത്മിനി, കമല എന്നിവർക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരങ്ങൾ കൈമാറി ആദരിച്ചു.

​സി.ഡി.പി.ഒ അനിത, നിതീഷ്, ജിതേഷ് എന്നിവർ പ്രസംഗിച്ചു. വിരമിച്ച ജീവനക്കാർ തങ്ങളുടെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തഫാനാ റിജാഷ് സ്വാഗതം പറഞ്ഞു.

ഐസിഡിഎസ് ജീവനക്കാരും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

Recent News