
ശ്രീ ഗോവിന്ദ നല്ലൂർ മഹാവിഷ്ണു ക്ഷേത്രോത്സവം : ആഘോഷ കമ്മിറ്റി രൂപീകരിച്ചു
അത്തോളി : ചരിത്ര പ്രസിദ്ധവും പുണ്യ പുരാതന ക്ഷേത്രവുമായ ശ്രീ ഗോവിന്ദ നല്ലൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവാഘോഷ കമ്മിറ്റി രൂപീകരിച്ചു.
രാംജിത്ത് നാലുപുരയ്ക്കൽ ( ചെയർമാൻ ) ,
ഷിനോദ് ചിറ്റാരിക്കൽ ( ജനറൽ കൺവീനർ),
ടി പി ബാലരാമൻ ( ട്രഷറർ ) ഉൾപ്പെട്ട 101 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്.ഏപ്രിൽ 25 മുതൽ 30 വരെയാണ് ക്ഷേത്ര മഹോത്സവം . 25 ന് വൈകീട്ട് കൊടിയേറ്റം . പള്ളിവേട്ട , താലപ്പൊലിയോടുകൂടി ഗോവീന്ദനല്ലൂരപ്പൻ്റെ കുളിച്ചാറാട്ട് എന്നിവയാണ് മറ്റ് പ്രധാന ചടങ്ങുകൾ.