അത്തോളി എം.ഇ.എസി ൽ   "ഓപ്പറേഷൻ തൂഫാൻ"
അത്തോളി എം.ഇ.എസി ൽ "ഓപ്പറേഷൻ തൂഫാൻ"
Atholi NewsInvalid Date5 min

അത്തോളി എം.ഇ.എസി ൽ

"ഓപ്പറേഷൻ തൂഫാൻ"



അത്തോളി :

വർദ്ധിച്ചുവരുന്ന ലഹരി മാഫിയയുടെ കടന്നു

കയറ്റത്തിനെതിരെ സംസ്ഥാനവ്യാപകമായി പോലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' ക്യാമ്പയിന്റെ ഭാഗമായി അത്തോളി എം.ഇ.എസ് എ.എ. റഹീം മെമ്മോറിയൽ സെൻട്രൽ സ്കൂളിൽ . വിപുലമായ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കിടയിലും യുവതലമുറയിലും ലഹരി വിരുദ്ധ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയ അധികൃതരും പോലീസും ചേർന്ന് ഈ പരിപാടിക്ക് രൂപം നൽകിയത്.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ്

അത്തോളി പോലീസ് സബ് ഇൻസ്പെക്ടർ ഗ്രീഷ്മ പി.എസ് ഉദ്ഘാടനം ചെയ്തു.

ലഹരി വസ്തുക്കൾക്കെതിരെയുള്ള പോരാട്ടത്തിൽ രക്ഷകർത്താക്കൾക്കും അധ്യാപകർക്കും ഒരുപോലെ പങ്കുണ്ടെന്നും ഇത്തരം പരിപാടികൾ കുട്ടികളിൽ ശരിയായ തിരിച്ചറിവ് നൽകാൻ സഹായിക്കുമെന്നും ഗ്രീഷ്മ പറഞ്ഞു.

സ്കൂൾ മാനേജ് മെൻ്റ് (SMC) ചെയർമാൻ പി.കെ അബ്ദുൽ ലത്തീഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.

സ്കൂൾ വൈസ്.പ്രിൻസിപ്പൽ അഖില ജെ സ്വാഗതവും സ്കൂൾ എസ്.പി. ജി കോർഡിനേറ്റർ സബിത എസ്.കെ നന്ദി പ്രകാശിപ്പിച്ചു.

കൂട്ടായ പ്രവർത്തനങ്ങളിലൂടെ ലഹരിമുക്തമായ ഒരു നല്ല നാളെ കെട്ടിപ്പടുക്കാൻ വിദ്യാർത്ഥികളും അധ്യാപകരും പ്രതിജ്ഞയെടുത്തുകൊണ്ടാണ് 'ഓപ്പറേഷൻ തൂഫാൻ' പരിപാടി അവസാനിച്ചത്.

Recent News