അറിയപ്പെടാത്ത ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം ;ടെംമ്പിൾ അഡ്രസ് ഒരുങ്ങുന്നു ഉദ്ഘാടനം ഇന്ന്
Atholi NewsInvalid Date5 min

അറിയപ്പെടാത്ത ക്ഷേത്രങ്ങളെക്കുറിച്ച്

അറിയാം ;ടെംമ്പിൾ അഡ്രസ് ഒരുങ്ങുന്നു ഉദ്ഘാടനം ഇന്ന്




അത്തോളി :കേരളത്തിലെ അറിയപ്പെടാത്ത ക്ഷേത്രങ്ങളെക്കുറിച്ച് വിവരങ്ങളടങ്ങിയ സമ്പൂർണ്ണ ഡിജിറ്റൽ ഡയറക്റി " ടെമ്പിൾ അഡ്രസ് " ഒരുങ്ങുന്നു.

ഇന്ന് ( ബുധൻ  18-3 - 2026 ) രാത്രി 8 ന് കൊളത്തൂർ അദ്വൈതാശ്രമത്തിന് സമീപം കൊളത്തൂരപ്പൻ ക്ഷേത്ര സന്നിധിയിൽ നടക്കുന്ന ചടങ്ങിൽ സ്വാമി ചിദാനന്ദപുരി സോഫ്റ്റ്‌വെയർ ഉദ്ഘാടനം ചെയ്യും. കമ്പ്യൂട്ടർ -ഇൻ്റർനെറ്റ് സൗകര്യം ഇല്ലാത്ത ക്ഷേത്രങ്ങൾക്കും കാവുകൾക്കും സൗജന്യമായി ഈ സോഫ്റ്റ്‌വെയർ വഴി പൂജ ബുക്കിംഗ്, സംഭാവന എന്നിവ സ്വീകരിക്കാനുതകു വിധമാണ് പദ്ധതി.

ടെമ്പിൾ അഡ്രസിൽ രജിസ്ട്രർ ചെയ്യുന്നവർക്ക് സൗജന്യമായി വെബ്സൈറ്റ് തയ്യാറാക്കി നൽകുമെന്നും ഫൗണ്ടറും സി ഇ ഒ യു മായ ആനന്ദ് നമ്പീശൻ പറഞ്ഞു. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന 

വാസ് - സിസ്റ്റംസ് ആണ് പദ്ധതിയുടെ പ്രോമോട്ടർ .

താൽപ്പര്യമുള്ളവർ

ഫോൺ : 7907606844,

വാട്സ് ആപ്പ് - :9495041196 ,

വെബ് : templeaddress.com.

Recent News