ഉള്ള്യേരി തണ്ണീർ മലയിൽ പുൽക്കാടിന് തീപടർന്നത് പരിഭ്രാന്തി പരത്തി
ഉള്ള്യേരി തണ്ണീർ മലയിൽ പുൽക്കാടിന് തീപടർന്നത് പരിഭ്രാന്തി പരത്തി
Atholi News18 Feb5 min

ഉള്ള്യേരി തണ്ണീർ മലയിൽ പുൽക്കാടിന് തീപടർന്നത് പരിഭ്രാന്തി പരത്തി



ഉള്ളിയേരി : തണ്ണീർ മലയിൽ 20 ഏക്കർ സ്ഥലത്ത് പുൽക്കാടിന് തീപടർന്നത് പരിഭ്രാന്തി പരത്തി.കൊയിലാണ്ടിയിൽ നിന്നും എത്തിയ അഗ്നിരക്ഷാസേന ഫയർ ബീറ്റർ ഉപയോഗിച്ചും, കൗണ്ടർഫയർ, ഫയർ ബ്രേക്ക് ചെയ്തും തീ പൂർണ്ണമായും അണച്ചു.പ്രദേശത്തെ നാട്ടുകാരുടെ സഹായത്തോടുകൂടിയാണ് ഏകദേശം 20 ഏക്കറോളം വരുന്ന പ്രദേശത്തെ തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്.

സ്വകാര്യ ആവശ്യത്തിന് സമയവും കാലാവസ്ഥയും നോക്കാതെ തീ ഇടുകയും പിന്നീട് നിയന്ത്രണത്തിൽ വരാതിരിക്കുകയും ആണ് ചെയ്യുന്നത്.

 ഇത്തരം പ്രവർത്തികൾ വൻ അഗ്നിബാധയിലേക്ക് നയിക്കുമെന്ന് സേന മുന്നറിയിപ്പ് നൽകി.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സജിൻ ടി യുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജാഹിർ എം, നിധിപ്രസാദ് ഇ എം,നിധിൻരാജ് ഇ കെ എന്നിവർ രക്ഷാ പ്രവർത്തനം നടത്തി.

Recent News