
ഉളേള്യരിയിൽ യുവാവിന് പാമ്പ് കടിയേറ്റു.
ഉളേള്യരി: തെരുവത്തു കടവിന് സമീപം യുവാവിന് പാമ്പ് കടിയേറ്റു.
പുതിയോട്ടിൽ മീത്തൽ
സുബിഷിനാണ് വീട്ടുമുറ്റത്ത് വെച്ച് കടിയേറ്റത്.
വൈകീട്ട് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കാൽവിരലിന് കടിയേറ്റത്. കടിച്ച പാമ്പിനെ കണ്ടെത്താനായില്ല. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഈ പ്രദേശത്ത് തന്നെയാണ് ശനിയാഴ്ച തൊഴിലുറപ്പ് തൊഴിലാളികൾ പെരുമ്പാമ്പിനെ കണ്ടത്.