
അത്തോളിയിൽ നാട്ടുകാർക്ക് ആശ്വാസമായി മുസ്ലിം ലീഗിന്റെ കുടിവെള്ള വിതരണം
അത്തോളി: അത്തോളിയിൽ നാട്ടുകാർക്ക് ആശ്വാസമായി മുസ്ലിം ലീഗിന്റെ കുടിവെള്ള വിതരണം ആരംഭിച്ചു.
കുടിവെള്ള ക്ഷാമം രൂക്ഷമാവുകയും ഗ്രാമപഞ്ചായത്തിന്റെ കുടിവെള്ളം കാര്യക്ഷമമായി ജനങ്ങൾക്ക് ആവശ്യമായ രീതിയിൽ വിതരണം ചെയ്യുന്നതിൽ എൽ ഡി എഫ് ഭരണസമിതി പരാജയപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പഞ്ചായത്ത് ശിഹാബ് തങ്ങൾ റിലീഫ് സെൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ആവശ്യത്തിന് കുടിവെള്ളം കിട്ടാതെ ദുരിതം അനുഭവിക്കുന്നവർക്ക് വെള്ളം എത്തിക്കാനായി രംഗത്തിറങ്ങിയത്.
കൊളക്കാട് പള്ളിക്ക് സമീപം നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗം
കെ.എ.കെ ഷമീർ കുടിവെള്ള വിതരണം ഉദ്ഘാടനം ചെയ്തു.
റിലീഫ് സെൽ ചെയർമാൻ എം.സി ഉമ്മർ അദ്ധ്യക്ഷനായി. വാർഡ് മെമ്പർ ബിനീഷ് കൊളക്കാട്, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ടി.പി അബ്ദുൽ ഹമീദ്, മുസ്തഫ ആലയാട്ട്, വി.പി ഷമീറ സംസാരിച്ചു.റിലീഫ് കമ്മിറ്റി കൺവീനർ ഹൈദർ കൊളക്കാട് സ്വാഗതവും ജാഫർ കൊട്ടാരത്ത് നന്ദിയും പറഞ്ഞു.
Photo: അത്തോളി പഞ്ചായത്ത് ശിഹാബ് തങ്ങൾ റിലീഫ് സെൽ കുടിവെള്ള വിതരണം ഗ്രാമ പഞ്ചായത്ത് അംഗം കെ.എ.കെ ഷമീർ ഉദ്ഘാടനം ചെയ്യുന്നു