അത്തോളിയിൽ ടേക്ക് എ ബ്രേക്ക് നടത്തിപ്പിന് പൊതു
ലേലം വിളിക്കുന്നു ;നിബന്ധനങ്ങൾ വിശദമായി അറിയാം
അത്തോളി : ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച ആധുനിക കംഫർട്ട് സ്റ്റേഷനായ ടേക്ക് എ ബ്രേക്ക് നടത്തിപ്പിന് വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ താഴെ പറയുന്ന നിബന്ധനകൾ പാലിച്ചു കൊണ്ട് പൊതു ലേലം/ക്വട്ടേഷൻ ജൂൺ 23 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്തിൽ വെച്ച് നടക്കുമെന്ന് ഗ്രാമ പഞ്ചായത്ത് ഉത്തരവിറക്കി.
ടേക്ക് എ ബ്രേക്ക് പരിപാലനം, ലഘു ഭക്ഷണ ശാല നടത്തിപ്പ് കരാർ തിയ്യതി മുതൽ മൂന്നു വർഷ കാലാവധിയിലേക്ക് ആയിരിക്കും ലഭിക്കുക പ്രതിമാസം ഗ്രാമ പഞ്ചായത്തിന് നൽകേണ്ട വാടക ആണ് ലേലം ചെയ്യുന്നത്.
രൂപ ലേലം ആരംഭിക്കുന്നതിന് മുൻപ് ലേലത്തിൽ പങ്കെടുക്കുന്നവർ 5000/-നിരദ ദ്രവ്യം പണമായി കെട്ടിവെക്കേണ്ടതും ലേലം സ്ഥിരപ്പെടുത്താത്തവർക്ക് അന്നുതന്നെ തിരികെ നൽകുന്നതുമാണ്. ലേലം ആരംഭിക്കുന്നതിന് മുൻപ് ഗ്രാമ പഞ്ചായത്ത് നൽകുന്ന പ്രതിമാസ വാടക ഓഫർ ചെയ്ത് ക്വട്ടേഷനുകൾസമർപ്പിക്കാവുന്നതാണ്. ക്വട്ടേഷനുകൾ ലേലം നടപടികൾക്ക് ശേഷം തുറന്നു പരിശോധിക്കുന്നതും ലേല തുകയേക്കാൾ കൂടുതൽ തുക ഓഫർ ചെയ്ത ക്വട്ടേഷനുകൾ പരിഗണിക്കുന്നതുമാണ്. ലേലം വിളിക്കുന്ന പ്രതിമാസ യൂസർ ഫീസിൻറെ മൂന്ന് മടങ്ങ് ഡെപ്പോസിറ്റ് ആയി കെട്ടിവയ്ക്കേണ്ടതാണ് പ്രതിമാസ യൂസർഫീ/വാടക തുക അതതു മാസം അഞ്ചാം തീയതിക്കകം മുൻകൂറായി അടവാക്കേണ്ടതും കാലതാമസം വന്നാൽ പ്രതിമാസം 2% പിഴപലിശ സഹിതം അടവാക്കേണ്ടതുമാണ്.തുടർച്ചയായി മാസ വാടക തുക അടവാക്കുന്നതിൽ വീഴ്ച വരുത്തിയാൽ കരാർ അവസാനിപ്പിക്കുന്നതിന് അധികാരം ഗ്രാമ പഞ്ചായത്തിനാകും. ലേലക്കാരനെ നിശ്ചയിക്കുന്നതിനും സ്ഥിരപ്പെടുത്തുന്നതിനുള്ള പൂർണ്ണ അധികാരം ഗ്രാമ പഞ്ചായത്തിന് ആയിരിക്കും
സ്ഥാപനത്തിൻറെ ഇലക്ട്രിസിറ്റി ചാർജ്, വാട്ടർ ചാർജ് എന്നിവ ലേലക്കാരൻ യഥാസമയം അടവാക്കേണ്ടതാണ്
സ്ഥാപനത്തിന് കേടുപാടുകൾ വരുത്താതെ സൂക്ഷിക്കേണ്ട ഉത്തരവാദിത്വം ലേലക്കാരന് ആയിരിക്കും.
ശുചിമുറിയുടെ ഉപയോഗത്തിൻ്റെ ഭാഗമായുള്ള ചെറുകിട മെയിൻറനൻസ് പ്രവർത്തികൾ ലേലക്കാരൻ നിർവഹിക്കേണ്ടതാണ്.
ടേക്ക് എ ബ്രേക്ക് ശുചിമുറികളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം ലേലക്കാരന് ആണ്.ശുചിമുറികൾ ഉപയോഗിക്കുന്നതിന് ഒരാളിൽ നിന്ന് പരമാവധി 5/- രൂപ യൂസർ ഫീ ആയി ഈടാക്കാവുന്നതാണ് .
പഞ്ചായത്ത് നിശ്ചയിച്ച നിരക്കുകൾ പൊതുജനങ്ങൾക്ക് കാണുന്ന വിധത്തിൽ പ്രദർശിപ്പിക്കേണ്ടതാണ്. ടേക്ക് എ ബ്രേക്ക് കംഫർട്ട് സ്റ്റേഷൻ നിർബന്ധമായും കുറഞ്ഞത് രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെ പ്രവർത്തിപ്പിക്കേണ്ടതാണ്.സ്ഥാപനത്തിൽ ഗ്രീൻ പ്രോട്ടോകോൾ പാലിക്കേണ്ടതാണ്.
ടേക്ക് എ ബ്രേക്കിനോട് അനുബന്ധിച്ച് ലഘു ഭക്ഷണങ്ങൾ, പാനീയങ്ങൾ എന്നിവ വിൽപ്പന നടത്തുന്നതിനുള്ള സംവിധാനം പഞ്ചായത്ത് അനുമതിയോടെ അടിസ്ഥാന ഏർപ്പെടുത്താവുന്നതാണ്. ഇതിനാവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതാണ് .ലേലക്കാരൻ സ്വന്തം ചിലവിൽ നടത്തുന്ന അധിക നിർമ്മാണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്തിൻ്റെ മുൻകൂർ അനുമതി വാങ്ങിക്കേണ്ടതാണ്. എ ബ്രേക്ക് കംഫർട്ട് സ്റ്റേഷനിൽ നിരോധിത വസ്തുക്കളോ, ലഹരി വസ്തുക്കളോ വിൽപ്പന നടത്തുകയും ഉപയോഗിക്കുകയും ചെയ്യാൻ പാടില്ലാത്തതാണ്. അതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം ലേലക്കാരനിൽ നിക്ഷിപ്തമായിരിക്കും.
ഉപഭോക്താക്കളോട് മാന്യമായ പെരുമാറ്റം അനുവർത്തിക്കേണ്ടതും ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലാതെ പരിപാലനം നടത്തേണ്ടതുമാണ്.
ലേലം നിശ്ചയിച്ചതിയ്യതി അവധി ആയാൽ തൊട്ടടുത്ത ദിവസം ഇതേ സമയം ക്വട്ടേഷൻ/ ലേലം നടത്തുന്നതാണ്.