വി ഡി വിസ്മയം ; അത്തോളിയിൽ   യു ഡി എഫ്  ആഹ്ളാദ പ്രകടനം
വി ഡി വിസ്മയം ; അത്തോളിയിൽ യു ഡി എഫ് ആഹ്ളാദ പ്രകടനം
Atholi NewsInvalid Date5 min

വി ഡി വിസ്മയം ; അത്തോളിയിൽ

യു ഡി എഫ്  ആഹ്ളാദ പ്രകടനം





അത്തോളി: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യമർപ്പിച്ച് അത്തോളി ടൗണിൽ യു ഡി എഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി. ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പരിസത്തു നിന്നും ആരംഭിച്ച് അത്താണിയിൽ സമാപിച്ച പ്രകടനത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിനാളുകൾ അണിനിരന്നു. യു ഡി എഫ് പഞ്ചായത്ത് ചെയർമാൻ വി.കെ രമേശ് ബാബു, കൺവീനർ ടി.പി അബ്ദുൽ ഹമീദ്, തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ കെ.എ.കെ ഷമീർ, കൺവീനർ സുനിൽ കൊളക്കാട്,ട്രഷറർ കെ.പി ഹരിദാസൻ തുടങ്ങിയവർ നേതൃത്വം നൽകി.


news image



ചിത്രം:അത്തോളിയിൽ നടന്ന യു ഡി എഫ് ആഹ്ളാദ പ്രകടനം

Recent News