
ഓപ്പറേഷൻ തൂഫാൻ അത്തോളിയിൽ ;
എംഡിഎംഎയും കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയിലായി.
അത്തോളി :
എംഡിഎംഎയും കഞ്ചാവുമായി
രണ്ടു യുവാക്കളെ അത്തോളിയില്‍ പിടിയിലായി.
പേരാമ്പ്ര പുറ്റം പൊയിൽ സ്വദേശി അഫ്നാജ് ( 26 ) ,
കക്കട്ടില്‍ അരൂർ സ്വദേശി ഹർഷാദ് (28 ), എന്നിവരാണ് ഓപ്പറേഷന്‍ തൂഫാന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ ഭാഗമായി അത്തോളി പൂക്കോട് ജംഗ്ഷനിൽ നിന്നും പിടിയിലായത്. ഇതില്‍ അഫ്‌നാജ്
കാപ്പ ചുമത്തപ്പെട്ടയാളും,പതിനൊന്ന്
കേസുകളില്‍ പ്രതിയാണെന്നും, പോലിസ് പറഞ്ഞു.
ഇവരില്‍ നിന്നും 250 ഗ്രാം കഞ്ചാവും, പോയിന്റ്0.52ഗ്രാം എംഡിഎയും പിടിച്ചെടുത്തിട്ടുണ്ട്. അത്തോളി സിഐ എം സജിത്തിൻ്റെ നേതൃത്വത്തില്‍ പോലീസ് തുടർ നടപടികള്‍ സ്വീകരിച്ചു. ശനിയാഴ്ച വൈകിട്ട് 5 ഓടെയാണ് റൂറൽ എസ്പി യ്ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘങ്ങളായ സുനിൽ കുമാർ, വിജിഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ പിടികൂടിയത്.
ഇവര്‍ സഞ്ചരിച്ച KL59 D 7766 മാരുതി ആൾട്ടോകാർ കസ്റ്റിഡിയിലെടുത്തു.
എ എസ് ഐ സജിത്ത് , എസ് സി പി ഒ ഷംനാസ് ,
വിസി ബിനീഷ് ,
സി . എം സുനില്‍ കുമാര്‍, സിപിഒ ടി.കെ.ശോഭിത്, ഡി.ബി ലിതിന്‍ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വലിയ ജനക്കൂട്ടമാണ് പ്രതികളെ കാണാൻ സ്ഥലത്ത് എത്തിയത്.