
ഭക്തി സാന്ദ്രമായി കുനിയിൽ തെരു- ശ്രീ മഹാഗണപതി
ഭഗവതി ക്ഷേത്രോത്സവം
അത്തോളി :കുനിയിൽ തെരു ശ്രീ മഹാ ഗണപതി -
ഭഗവതി ക്ഷേത്രോത്സവം ഭക്തി സാന്ദ്രമായി. ശനിയാഴ്ചയായിരുന്നു പ്രധാന ഉത്സവം . രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമത്തോടെയായിരുന്നു തുടക്കം. വൈകീട്ട് 6 ന് ഭഗവതി ക്ഷേത്രത്തിൽ നിന്നും കുനിയിൽ തെരു ഗണപതി ക്ഷേത്രത്തിലേക്ക് നടന്ന ദീപാരാധന എഴുന്നള്ളത്തിൽ പങ്കെടുക്കാൻ വൻ ജനാവലി എത്തിയിരുന്നു. ഞായറാഴ്ച പുലർച്ചെ 3 ന് വില്ലെഴുന്നള്ളിപ്പ് തുടർന്ന് 6 ന് ഇളനീരാട്ടം വൈകീട്ട് 7 ന് ഭഗവതി ക്ഷേത്രത്തിൽ ഗുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.
ഫോട്ടോ: കുനിയിൽ തെരു -മഹാഗണപതി
ഭഗവതി ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി നടന്ന ദീപാരാധന എഴുന്നള്ളിപ്പ്