മോണ്ടിസോറി വിദ്യാർത്ഥികളുടെ കോൺവെക്കേഷൻ നടത്തി
അത്തോളി :വിദ്യാർത്ഥികളുടെ ജന്മനാ ഉള്ള കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കാൻ മോണ്ടിസോറി വിദ്യാഭാസ രീതിയിലൂടെ സാധ്യമാവുന്നുണ്ടെന്ന് എം.ഇ.എസ് കോഴിക്കോട് താലൂക്ക് പ്രസിഡണ്ട് അഡ്വ. ഷമീം പക്സാൻ.
അത്തോളി എം ഇ. എസ് എ.എ. റഹീം മോണ്ടിസോറി സ്കൂളിലെ വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ ആഘോഷത്തിൽ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും മെമൻ്റോയും നൽകി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
പഠനത്തോടെപ്പം സർഗ്ഗാത്മക കഴിവുകളും മാനുഷിക മൂല്യങ്ങളെ കുറിച്ചുള്ള അറിവുകളും വിദ്യാർത്ഥികൾ മോണ്ടിസോറി പഠനത്തിലൂടെ സ്വായത്തമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രശസ്ത ഗസൽ ഗായിക അരുണിമ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സ്കൂൾ എസ്.എം.സി. ചെയർമാൻ പി.കെ. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു.
എസ്.എം സി. സെക്രട്ടറി എം.പി.സി. നാസർ, ട്രഷറർ ബി.എം. സുധീർ, സ്കൂൾ വൈസ് പ്രിൻസിപ്പൽ ജെ അഖില എന്നിവർ സംസാരിച്ചു. മോണ്ടിസോറി അദ്ധ്യാപിക എസ് കെ സബിത സ്വാഗതവും മോണ്ടിസോറി അധ്യാപിക എൻ കെ റുക്സീന നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികൾ പ്രസംഗങ്ങളും നൃത്തപരിപാടികളും അവതരിപ്പിച്ചു.