
കൊടശ്ശേരിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി
ഇന്ന് രാവിലെ 6 ഓടെ പാറക്കുളത്തിൽ പൊങ്ങിക്കിടക്കുകയായിരുന്നു
അത്തോളി :കൊടശ്ശേരിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി. ഇന്ന് ( ചൊവ്വാഴ്ച ) രാവിലെ 6 ഓടെയാണ് ക്ഷീര കർഷകൻ അഴയിൽ ചേക്കോട്ടിയെ ( 76)
പാറക്കുളത്തിൽ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് അത്തോളി പോലീസ് എത്തി സ്ഥിരീകരിച്ചു.
ഇന്നലെ ( തിങ്കൾ )രാവിലെ 6 ഓടെയാണ് ചെക്കോട്ടിയെ കാണാതായതായി പരാതി ലഭിച്ചത്. തുടർന്ന് കോഴിക്കോട് ഡോഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ സമീപത്തുള്ള പ്രദേശത്തെ പാറക്കുളം കാണിച്ചതിനെ തുടര്‍ന്ന് അത്തോളി പോലീസ് , കൊയിലാണ്ടി ഫയര്‍ഫോഴ്‌സ്, വെള്ളിമാട് കുന്ന് സ്‌കൂബാടീം തുടങ്ങിയവര്‍ ഈ ഭാഗത്ത് തിരച്ചിൽ ഊർജിതമാക്കിയിരുന്നു.
കൊയിലാണ്ടി ഫയർ ആൻ്റ് റസ്കൃൂ സ്റ്റേഷൻ ഓഫീസർ വി.കെ ബിജു, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.എം. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ കൊയിലാണ്ടി ഫയർഫോഴ്സ് ജീവനക്കാരും വെള്ളിമാടുകുന്ന് സ്കൂബ ടീമും പേരാമ്പ്ര കെ 9 സ്കോഡ് എസ് സി പി ഒമാരായ മണി ഒ.വി, വി.കെ. വിനു എന്നിവരുടെ നേതൃത്വത്തിലും അത്തോളി പൊലീസ് സ്റ്റേഷനിൽ നിന്നും എസ് ഐ പ്രാശോഭ്, എസ് ഐ സി.പി സിയാദ്, എസ് സി പി ഒ എം.കെ. ഷിജു എന്നിവരുടെ നേതൃത്വത്തിലുമാണ് തിരച്ചിൽ നടത്തിയത്.
ഇന്നലെ രാവിലെ 9.30 ന് ആരംഭിച്ച തിരച്ചിൽ വൈകീട്ട് 6 ഓടെ അവസാനിപ്പിച്ചിരുന്നു.
മൃതദേഹം അത്തോളി പോലീസ് ഇൻക്വസ്റ്റ് നടപടിക്ക് ശേഷം
പോസ്റ്റുമോർട്ടത്തിനായികോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.
ഭാര്യ വിലാസിനി , മക്കൾ :
പ്രസീത ദേവേശൻ ( കുന്നക്കൊടി ),ഷാജി ( സൗദി അറേബ്യ) ,
സുനിൽ ( ഖത്തർ ) ,
മരുമകൻ ദേവേശൻ ( ബസ് കണ്ടക്ടർ ) .