വലിയങ്ങാടി ദുരന്തം :50 ലക്ഷം നഷ്ടപരിഹാരം നൽകണം ;  പഴക്കമുള്ള കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ നടപടി സ്വീ
വലിയങ്ങാടി ദുരന്തം :50 ലക്ഷം നഷ്ടപരിഹാരം നൽകണം ; പഴക്കമുള്ള കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ നടപടി സ്വീകരിക്കണം:മണ്ഡലം കോൺഗ്രസ്
Atholi News25 Feb5 min

വലിയങ്ങാടി ദുരന്തം :50 ലക്ഷം നഷ്ടപരിഹാരം നൽകണം ; 

പഴക്കമുള്ള കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ നടപടി സ്വീകരിക്കണം:മണ്ഡലം കോൺഗ്രസ്





അത്തോളി :കോഴിക്കോട് വലിയങ്ങാടി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 50 ലക്ഷം രൂപ വീതം നൽകണമെന്ന് അത്തോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കോർപ്പറേഷന്റെ കുറ്റകരമായ അനാസ്ഥയാണ് അത്യാഹിതത്തിന് കാരണമായതെന്ന് കമ്മിറ്റി ആരോപിച്ചു. വലിയങ്ങാടി ദുരന്ത പശ്ചാത്തലത്തിൽ അത്തോളി പഞ്ചായത്തിലെയും പഴക്കമുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ നടപടിയുണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻ്റ് സുനിൽ കൊളക്കാട് അധ്യക്ഷത വഹിച്ചു. ജൈസൽ കമ്മോട്ടിൽ, വി.ടി.കെ ഷിജു, 

എ. കൃഷ്ണൻ, ടി.പി അശോകൻ, രാജേഷ് കൂട്ടാക്കിൽ, ബാബു കല്ലട, ഷീബ രാമചന്ദ്രൻ, ടി.പി ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.

Recent News