കുറ്റ്യാടിയിൽ സ്ത്രീകളുടെ ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറ:ചിത്രങ്ങൾ പകർത്തിയ യാള്‍ കസ്റ്റഡിയിൽ
കുറ്റ്യാടിയിൽ സ്ത്രീകളുടെ ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറ:ചിത്രങ്ങൾ പകർത്തിയ യാള്‍ കസ്റ്റഡിയിൽ
Atholi NewsInvalid Date5 min

കുറ്റ്യാടിയിൽ സ്ത്രീകളുടെ ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറ:ചിത്രങ്ങൾ പകർത്തിയ യാള്‍ കസ്റ്റഡിയിൽ



 കുറ്റ്യാടി : കുറ്റ്യാടിയിൽ സ്ത്രീകൾ താമസിക്കുന്ന സ്ഥലത്ത് ശുചിമുറിയിൽ മൊബൈൽ ക്യാമറ വെച്ചയാള്‍ പിടിയില്‍. അരീക്കര സ്വദേശി അസ്ലം ആണ് പിടിയിലായിരിക്കുന്നത്. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ താമസിക്കുന്ന സ്ഥലത്താണ് സംഭവം. സിസിടിവിയുടെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഒരു പെൺകുട്ടി ശുചിമുറിയിലേക്ക് പോയപ്പോൾ ചെറിയ ജനാലയ്ക്ക് അരികിൽ മൊബൈൽ ക്യാമറയുമായി ഒരാൾ നിൽക്കുന്നത് കാണുകയും . അവർ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയും ചെയ്തു. പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് ആളെ മനസിലായത് . പിന്നീട്‍ ഇയാളെ ഇന്ന് രാവിലെ കുറ്റ്യാടി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Recent News