
ചെരിപ്പ് നിർമ്മാണ തൊഴിലാളിക്ക് സിയസ്കൊയുടെ കൈതാങ്ങ് ; അഭയം പദ്ധതിയിൽ 24 ആംമത് വീടിന് തറക്കല്ലിട്ടു.
കോഴിക്കോട്: മാത്തോട്ടം സ്വദേശിയായ ചെരിപ്പ് നിർമ്മാണ തൊഴിലാളിക്ക്
സിയസ്കൊയുടെ കൈതാങ്ങ്.
സിയസ്കൊ അഭയം പദ്ധതിയിൽ ഉൾപ്പെടുത്തി മാത്തോട്ടം സ്‌നേഹവീഥി റോഡിൽ
3 സെൻ്റ് സ്ഥലത്താണ് 24 ആം മത് വീടിന് തറക്കല്ലിട്ടത്. പ്രമുഖ ഉരു വ്യവസായിയും എം.എസ്.എസ്. സംസ്ഥാന വൈസ് പ്രസിഡണ്ടുമായ പി.ഒ.ഹാഷിം തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു. സേവന പ്രവർത്തനങ്ങളിലെ സിയ്സകൊയുടെ ഇടപെടൽ മാനുഷിക മൂല്യത്തിൻ്റെ ഉദാത്ത മാതൃകയെന്ന് അദ്ദേഹം പറഞ്ഞു.
സിയസ്കൊ പ്രസിഡണ്ട് സി.ബി.വി.സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എം.വി. ഫസൽ റഹ്മാൻ, വൈസ് പ്രസിഡണ്ട് കെ. നൗഷാദ് അലി,
ട്രഷറർ പി. പി അബ്ദുല്ല കോയ, സെക്രട്ടറി സി.പി.എം. സഈദ് അഹമ്മദ്, എം.എസ്.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി പി. മമ്മദ്കോയ,
പ്രൊഫ. സഹദ് ബിൻ അലി, അഭയം ചെയർമാൻ പാലക്കണ്ടി മൊയ്തീൻ കോയ, കൺവീനർ പി.എം മെഹബൂബ് എന്നിവർ പ്രസംഗിച്ചു. തറയിട്ടതിൽ ഇതിനകം
പന്ത്രണ്ട് വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചതായി സിയസ്കോ ഭാരവാഹികൾ അറിയിച്ചു.
ഫോട്ടോ ക്യാപ്ഷൻ :
.
സിയസ് കൊ അഭയം പദ്ധതിയുടെ ഇരുപത്തിനാലാമത് വീടിൻ്റെ തറക്കല്ലിടൽ കർമ്മം പ്രമുഖ ഉരു വ്യവസായി പി.ഒ.ഹാഷിം നിർവ്വഹിക്കുന്നു .
എം.വി. ഫസൽ റഹ്മാൻ, സി ബി.വി. സിദ്ധീഖ്, കെ. നൗഷാദ്. അലി, പി.പി അബ്ദുല്ല കോയ, സി.പി.എം. സഈദ് അഹമ്മദ്, പി. മൊയ്തീൻകോയ, പി.എം മെഹബൂബ് എന്നിവർ സമീപം.