സ്വവർഗ പ്രണയം: പെൺകുട്ടികളെ കാണാനില്ല
സ്വന്തം ലേഖകൻ
അത്തോളി :സുഹൃത്തുക്കളായ രണ്ടു പെൺകുട്ടികളെ കാണാനില്ലെന്ന് പരാതി.
ഇവർ പരസ്പരം പ്രണയത്തിലായിരുന്നതായാണ് വിവരം.
കക്കോടി മുക്ക്, തലക്കുളത്തൂർ സ്വദേശികളായ 18,19 വയസുള്ള പെൺകുട്ടികളാണ് ഇന്നലെ വൈകിട്ട് വീട്ടിൽ നിന്നിറങ്ങി പോയത്. ഇവരുടെ രക്ഷിതാക്കൾ ചേവായൂർ സ്റ്റേഷനിലും എലത്തൂർ സ്റ്റേഷനിലും പരാതിപ്പെട്ടിരിക്കുകയാണ്. കാണാതായ ശേഷവും ഇവർ ഫോണുകൾ ഉപയോഗിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു.സൈബർ വിഭാഗത്തിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതിയുണ്ട്
ഇവർ തലശേരി പുഴയിൽ ചാടിയാതായി ഒടുവിൽ ലഭിച്ച വിവരം.