
സ്വർണ്ണ മെഡൽ നേടിയ സാന്റി ജോണിനെയും
വിദ്യാർഥി പ്രതിഭകളെയും അനുമോദിച്ചു
അത്തോളി :ഗുജറാത്തിൽ വെച്ച് നടന്ന ദേശീയ പഞ്ച ഗുസ്തി ചാമ്പ്യൻ ഷിപ്പിൽ,സ്വർണ്ണ മെഡൽ നേടിയ സാന്റി ജോണിനെയും,2026 വർഷത്തെ എൽഎസ്എസ്, യുഎസ്എസ്, എസ്എസ്എൽസി,
പ്ലസ് ടു. പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും പ്രോഗ്രസീവ് റസിഡന്റ്സ് അസോസിയേഷൻ കുറുവാളൂർ അനുമോദിച്ചു. അസോസിയേഷൻ സ്ഥാപക പ്രസിഡണ്ട്
ബാലൻ കുന്നത്തറയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ എൻഡോമെന്റ്,
പ്ലസ് ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ സീതാലക്ഷ്മിക്ക് സമ്മാനിച്ചു.
കക്കാട്ട് ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .
അസോസിയേഷൻ പ്രസിഡന്റ് .ടി ദേവദാസൻമാസ്റ്റർ. അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു പാലോട്ട് കസബിത പവിത്രം, രാധിക എൻ എം. എന്നിവർ പ്രസംഗിച്ചു.